നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം; വി എസിന് അന്ത്യോപചാരമർപ്പിച്ചു

നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം; വി എസിന് അന്ത്യോപചാരമർപ്പിച്ചു
Jul 23, 2025 01:46 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com) വിപ്ലവ കേരളത്തെ നയിച്ച നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം. പുഷ്പചക്രം സമർപ്പിച്ച് വി എസിന് ട്രൂവിഷൻ ന്യൂസ് ടീം അന്ത്യോപചാരം അർപ്പച്ചു. പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ അവസാനമായി എത്തിയ പോരാളിയുടെ ഭൗതിക ശരീരം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ചപ്പോഴായിരുന്നു സഖാവിന് അന്ത്യോപചാരമർപ്പിച്ചത്.


മാനേജിംഗ് എഡിറ്റർ കെകെ ശ്രീജിത്ത് , സീനിയർ സബ് എഡിറ്റർ ആതിര വി, റിപ്പോർട്ടർ അഞ്ജലി ലക്ഷ്മണൻ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.

പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പന്ത്രണ്ട് മണിയോടെയാണ് പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചത്. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്.


വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനിന്നിരുന്നു. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്.


പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.


കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് രേഖപ്പെടുത്തിയത്.

True Vision News pays tribute to VS paid his last respects

Next TV

Related Stories
വിഎസിന്റെ വിയോഗം സിപിഎമ്മിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി, വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് എംഎ ബേബി; അനുസ്മരിച്ച് നേതാക്കൾ

Jul 23, 2025 10:16 PM

വിഎസിന്റെ വിയോഗം സിപിഎമ്മിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി, വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് എംഎ ബേബി; അനുസ്മരിച്ച് നേതാക്കൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമെന്ന്...

Read More >>
അലയടിച്ച് മുദ്രാവാക്യം, റിക്രിയേഷൻ ഗ്രൗണ്ടിലും വലിയ ജനസഞ്ചയം; പൊതുദർശനം തുടരുന്നു....

Jul 23, 2025 07:11 PM

അലയടിച്ച് മുദ്രാവാക്യം, റിക്രിയേഷൻ ഗ്രൗണ്ടിലും വലിയ ജനസഞ്ചയം; പൊതുദർശനം തുടരുന്നു....

മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ റിക്രിയേഷൻ ഗ്രൗണ്ടിൽ വിഎസ് അച്യുതാനന്ദന്റെ പൊതുദർശനം...

Read More >>
ചോരവീണ മണ്ണിൽ..... പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ ജനലക്ഷങ്ങൾ

Jul 23, 2025 06:19 PM

ചോരവീണ മണ്ണിൽ..... പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ ജനലക്ഷങ്ങൾ

പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ...

Read More >>
പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി; ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി അറിഞ്ഞില്ല

Jul 23, 2025 05:56 PM

പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി; ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി അറിഞ്ഞില്ല

പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി, ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി...

Read More >>
Top Stories










//Truevisionall