തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരത്ത് എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം. ദമ്പതികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം.
വലിയമല സ്റ്റേഷനിലെ എഎസ് ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അതേസമയം, എഎസ്ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.
Couple injured in car hit by ASI Complaint filed against drunk driver
