ആലപ്പുഴ : ( www.truevisionnews.com) കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ സംഘർഷം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഐഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കടക്കം പരുക്കേറ്റു.
സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സിപിഐഎം കോൺഗ്രസ് സംഘർഷം നടന്നത്. ഉച്ചഭക്ഷണത്തിന് തയാറാക്കിവെച്ച പത്രങ്ങളും കസേരകളും വലിച്ചെറിഞ്ഞു. ഭക്ഷണത്തിൽ മണ്ണും മറ്റും വാരിയിട്ട് പ്രതിഷേധം അതിരുവിടുകയായിരുന്നു. സ്‌കൂൾ കോമ്പൗണ്ടിലെ പൈപ്പ് പൊട്ടി. മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. മാതൃഭൂമി ക്യാമറാമാന്റെ തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു.
.gif)

ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു. പ്രധാന കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേൽക്കൂര ഇന്നലെ രാവിലെ കാറ്റിലും മഴയിലുമാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാൽ വൻദുരന്തം ഒഴിവായി.
പ്രധാനാധ്യാപകന്റെ ഓഫിസ് മുറിയുടെ സമീപത്തെ മേൽക്കൂരയാണു തകർന്നുവീണത്. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. തകർന്നുവീണ കെട്ടിടത്തിന് 150 വർഷത്തോളം പഴക്കമുണ്ട്. രണ്ടു കോടിയോളം രൂപ ചെലവിട്ടു പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാൽ തുറന്നുകൊടുത്തിട്ടില്ല. പുതിയ കെട്ടിടത്തിൽ താൽക്കാലിക വൈദ്യുത കണക്‌ഷൻ നൽകി ഇന്നു മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
CPM and Congress workers throw pots and buckets at each other; scuffles break out during protest at Karthikapalli
