വിഎസിന്റെ ആരോഗ്യനില: മെഡി. കോളജിലെ വിദഗ്ധ സംഘം ചികിത്സകൾ വിലയിരുത്തി, ഡയാലിസിസും വെന്റിലേറ്റർ സഹായവും തുടരാൻ തീരുമാനം

വിഎസിന്റെ ആരോഗ്യനില: മെഡി. കോളജിലെ വിദഗ്ധ സംഘം ചികിത്സകൾ വിലയിരുത്തി, ഡയാലിസിസും വെന്റിലേറ്റർ സഹായവും തുടരാൻ തീരുമാനം
Jul 15, 2025 02:28 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള വി എസിനെ സർക്കാർ നിയോ​ഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡ‍ോക്ടർമാരുടെ വിദ​ഗ്ധ സംഘം സന്ദർശിക്കുകയും ചികിത്സകൾ വിലയിരുത്തുകയും ചെയ്തതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന് ഇപ്പോൾ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർ‌ട്ടും ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും തുടരാൻ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളും ചികിത്സിക്കുന്ന എസ് യുടി ആശുപത്രിയിലെ ഡോക്ടർമാരും പങ്കെടുത്ത അവലോകന യോ​ഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ ചികിത്സകൾ തുടരുന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരിക്കുന്നത്.

VS health condition The expert team at the Medical College evaluated the treatments and decided to continue dialysis and ventilator support

Next TV

Related Stories
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാൻ നിർദ്ദേശം

Jul 11, 2025 05:56 AM

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാൻ നിർദ്ദേശം

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി...

Read More >>
'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പുമായി വി എസിന്റെ മകൻ

Jul 4, 2025 06:55 PM

'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പുമായി വി എസിന്റെ മകൻ

'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പിമായി വി എസിന്റെ...

Read More >>
Top Stories

//Truevisionall