വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Jul 10, 2025 01:14 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിക്കുന്നത്.

വിഎസിൻ്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, ഡിജിപി റവാഡ ചന്ദ്രശേഖർ അടക്കമുള്ളവരും നേരത്തെ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

VS Achuthanandan's health condition remains unchanged; new medical bulletin out

Next TV

Related Stories
'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പുമായി വി എസിന്റെ മകൻ

Jul 4, 2025 06:55 PM

'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പുമായി വി എസിന്റെ മകൻ

'അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും....'; ഫേസ്ബുക്ക് കുറിപ്പിമായി വി എസിന്റെ...

Read More >>
വീണ്ടും പൊരുതി ജയിക്കുന്നു; വി എസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ തുടങ്ങി

Jul 4, 2025 06:22 PM

വീണ്ടും പൊരുതി ജയിക്കുന്നു; വി എസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ തുടങ്ങി

വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ...

Read More >>
Top Stories

GCC News

//Truevisionall