കാണാതായ മധ്യവയസ്ക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ നിന്ന്, ഒരാൾ പിടിയിൽ

കാണാതായ മധ്യവയസ്ക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ നിന്ന്, ഒരാൾ പിടിയിൽ
Jul 15, 2025 08:34 AM | By Jain Rosviya

തിരുവനന്തപുരം: ( www.truevisionnews.com) നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെയ്യാർ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം ഇന്നലെ വൈകിട്ട് തിരുനെൽവേലിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനൽവേലി സ്വദേശി വിപിൻ രാജ് എന്നയാളാണ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ഒന്നാം തീയതി മധ്യവയസ്കയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സ്ഥിരമായി പള്ളികൾ സന്ദർശിക്കുന്ന സ്ത്രീയാണിവർ. തുടർന്ന് പള്ളികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവർ വർക്കലയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ വൈകിട്ടാണ് തിരുനെൽവേലി പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ട് കാണാതായ സ്ത്രീയെ പീഡനത്തിനിരയായി മരിച്ച നിലയിൽ കണ്ടെത്തിയതായ വിവരം അറിയിക്കുന്നത്.

വഴിയിൽ കണ്ട സ്ത്രീയെ ബസ് സ്റ്റാൻഡിൽ ആക്കാം എന്ന് പറഞ്ഞു വിപിൻ രാജ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. പോകുന്ന വഴി ഒഴിഞ്ഞ സ്ഥലത്ത് നിർത്തി പീഡിപ്പിച്ചു. നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം അവിടെയുള്ള ഒരു കുഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സമീപത്തെ വീട്ടുകാരാണ് മൃതദേഹം കണ്ട് പോലീസിൽ അറിയിച്ചത്.

ഈ സ്ത്രീയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചത്. തുടർന്നാണ് വിപിൻ രാജിനെ പിടികൂടുന്നത്. സ്ത്രീയുടെ മൃതദേഹം തിരുനെൽവേലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെയാണ് പോസ്റ്റ്മോർട്ടം നടത്തുക. സ്ത്രീയുടെ ബന്ധുക്കൾ അങ്ങോട്ടേക്ക് പുറപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.



middle aged woman who went missing from Neyyardam was found tortured and murdered

Next TV

Related Stories
മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

Jul 15, 2025 04:57 PM

മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

ബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു....

Read More >>
യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

Jul 15, 2025 03:46 PM

യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ....

Read More >>
ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

Jul 15, 2025 10:33 AM

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

തൃശൂർ ആലപ്പാട് ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories










Entertainment News





//Truevisionall