തിരുവനന്തപുരം : ( www.truevisionnews.com ) മില്‍മാ പാല്‍ വില വര്‍ധന ഉടന്‍ ഉണ്ടാകില്ല. ഇന്ന് തിരുവനന്തപുരത്ത് നടന്ന മില്‍മാ ഭരണ സമിതിയുടെ യോഗത്തിലാണ് തീരുമാനം. വില വര്‍ധനയുമായി ബന്ധപ്പെ കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചു. മേഖല യൂണിയനിലെയും, ക്ഷീര കര്‍ഷക സംഘടനകളിലെയും പ്രതിനിധികളടക്കം അഞ്ച് പേരടുങ്ങുന്ന വിദഗ്ദ സമിതിയെ ആണ് നിയോഗിച്ചത്.
അടുത്ത മാസത്തിനകം പാല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വില വര്‍ധന ഉണ്ടോയെന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കൂ. അടുത്ത മാസം ചേരുന്ന ഭരണ സമിതി യോഗത്തിന് മുന്നായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
.gif)

ക്ഷീര കര്‍ഷകരുടെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. വില വര്‍ധനവോ, അല്ലെങ്കില്‍ ഉല്‍പ്പാദന ചിലവ് കുറയ്ക്കാനുള്ള നടപടിയോ ഉടന്‍ ഉണ്ടാകുമെന്നും മില്‍മാ ബോര്‍ഡ് അറിയിച്ചു.
പാലിന്റെ വില 60 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. അടുത്ത യോഗത്തില്‍ ഉചിതമായ തീരുമാനം എടുത്ത്, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
Relief for the common people Milma milk price hike not imminent
