പാലും പൊള്ളും, അറുപതിലേക്കോ....? സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്ന്

പാലും പൊള്ളും, അറുപതിലേക്കോ....? സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്ന്
Jul 15, 2025 07:47 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിട്ടുണ്ട്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് മിൽമ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെ മിൽമ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരുന്നു.

എറണാകുളം മേഖലാ യൂണിയൻ ലിറ്ററിന് 60 രൂപ കർഷകർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കിൽ പാൽ വില അതിന് മുകളിൽ വർധിപ്പിക്കേണ്ടി വരും. അതിനാൽ അത്രയും വർധിപ്പിക്കാൻ കഴിയില്ലെന്ന് മിൽമ ഭരണസമിതി വ്യക്തമാക്കിയിരുന്നു.

will milk prices increase in the state decision today

Next TV

Related Stories
'ഇടപെട്ടത് മനുഷ്യൻ എന്ന നിലയിൽ; ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്', പ്രതികരിച്ച് കാന്തപുരം

Jul 15, 2025 04:24 PM

'ഇടപെട്ടത് മനുഷ്യൻ എന്ന നിലയിൽ; ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്', പ്രതികരിച്ച് കാന്തപുരം

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ...

Read More >>
കൊയിലാണ്ടി സ്വദേശി കട്ടപ്പനയിൽ കുടുങ്ങി; കയ്യിലുണ്ടായിരുന്നത് മാരക ലഹരി വസ്തു

Jul 15, 2025 04:12 PM

കൊയിലാണ്ടി സ്വദേശി കട്ടപ്പനയിൽ കുടുങ്ങി; കയ്യിലുണ്ടായിരുന്നത് മാരക ലഹരി വസ്തു

കട്ടപ്പനയിൽ എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി...

Read More >>
'നൂറ് ശതമാനം വിശ്വാസം', നിമിഷ പ്രിയ നാട്ടിലെത്തും; എല്ലാ കടമ്പകളും കടന്ന് നല്ല ഫലമുണ്ടാകും - ഭർത്താവ് ടോമി

Jul 15, 2025 03:25 PM

'നൂറ് ശതമാനം വിശ്വാസം', നിമിഷ പ്രിയ നാട്ടിലെത്തും; എല്ലാ കടമ്പകളും കടന്ന് നല്ല ഫലമുണ്ടാകും - ഭർത്താവ് ടോമി

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച നടപടി ആശ്വാസകരമെന്ന് ഭർത്താവ്...

Read More >>
'പ്രാർത്ഥനകൾ ഫലം കാണുന്നു'; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം

Jul 15, 2025 03:10 PM

'പ്രാർത്ഥനകൾ ഫലം കാണുന്നു'; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട്...

Read More >>
Top Stories

Entertainment News

//Truevisionall