അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം നാല് പേരെന്ന് ആത്മഹത്യാക്കുറിപ്പ്

അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം നാല് പേരെന്ന് ആത്മഹത്യാക്കുറിപ്പ്
Jul 14, 2025 10:08 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വക്കം പഞ്ചായത്ത് മെമ്പറെയും അമ്മയും ​ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പർക്കും വൈസ് പ്രസിഡന്റിനും വാട്സ്ആപ്പ് സന്ദേശം അയച്ചതിനുശേമാണ് ജീവനൊടുക്കിയത്.

വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ. മരണത്തിന് ഉത്തരവാദികളുടെ പേര് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തി്ന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്. ഉത്തരവാദികൾ നൽകിയ ജാതി കേസ് താൻ ചെയ്തിട്ടില്ലെന്ന് അരുൺ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. റോബറി കേസും താൻ ചെയ്തട്ടില്ലയെന്നും കുറിപ്പിലുണ്ട്. 'പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല.

ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ ഭാര്യയും അമ്മയും മകനും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാനസിക വിഷമം വല്ലാതെ ഉലക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു' എന്ന് കുറിപ്പിൽ പറയുന്നു.

ബിജെപി പ്രവർത്തകർക്ക് എതിരെ ആണ് ആത്മഹത്യാക്കുറിപ്പ്. എസ്സി ആക്ട് അനുസരിച്ച് അരുണിനെതിരെ കേസെടുത്തിരുന്നു. ഇത് കള്ള കേസ് ആണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വിനോദ്, സന്തോഷ് എന്നിവരാണ് കഴിഞ്ഞവർഷം കേസ് കൊടുത്തത്. മണിലാൽ മോഷണക്കുറ്റം ആരോപിച്ചാണ് കേസ് കൊടുത്തത്. അരുണിനെതിരെ കേസ് കൊടുത്തവർ ബിജെപി പ്രവർത്തകരാണ്.

സഹായം ലഭിക്കുന്നതിന്

ഇന്ത്യയിൽ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന നിരവധി ഹെൽപ്‌ലൈനുകളും സംഘടനകളും ഉണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ താഴെക്കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056

ടെലസ് (Teles, കേരള): 0484-2305700

സഞ്ജീവിനി (Sanjeevini, ഡൽഹി): 011-24311918

സഹായ് (Sahai, ബാംഗ്ലൂർ): 080-25497777

വന്ദരവാല ഫൗണ്ടേഷൻ (Vandrevala Foundation): 18602662345

മിത്ര (Mitra): 022-25722918

ഓരോ ജീവനും അമൂല്യമാണ്. കൃത്യമായ പിന്തുണയും ചികിത്സയും ലഭിച്ചാൽ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും.

Mother and son a panchayat member commit suicide trivandrum

Next TV

Related Stories
ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

Jul 16, 2025 11:07 PM

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത്...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

Jul 16, 2025 10:54 PM

ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

ലക്നൗ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം...

Read More >>
അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത

Jul 16, 2025 10:40 PM

അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മയും...

Read More >>
സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

Jul 16, 2025 10:21 PM

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ...

Read More >>
സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

Jul 16, 2025 09:47 PM

സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

പാമ്പാടിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നത കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവിനെ മാവേലിക്കരയിൽ നിന്ന് പൊലീസ്...

Read More >>
ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു

Jul 16, 2025 07:18 PM

ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി...

Read More >>
Top Stories

Entertainment News

//Truevisionall