ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു

ദാരുണം; തിരുവനന്തപുരത്ത് ഫ്ലാറ്റിൻ്റെ പതിനാറാം നിലയിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു
Jul 16, 2025 07:18 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് ചാടി മരിച്ചത്.

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ ചാടിയത് . പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സഹായം ലഭിക്കുന്നതിന്

ഇന്ത്യയിൽ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന നിരവധി ഹെൽപ്‌ലൈനുകളും സംഘടനകളും ഉണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ താഴെക്കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056

ടെലസ് (Teles, കേരള): 0484-2305700

സഞ്ജീവിനി (Sanjeevini, ഡൽഹി): 011-24311918

സഹായ് (Sahai, ബാംഗ്ലൂർ): 080-25497777

വന്ദരവാല ഫൗണ്ടേഷൻ (Vandrevala Foundation): 18602662345

മിത്ര (Mitra): 022-25722918

ഓരോ ജീവനും അമൂല്യമാണ്. കൃത്യമായ പിന്തുണയും ചികിത്സയും ലഭിച്ചാൽ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും.

School student dies after jumping from 16th floor of flat in Thiruvananthapuram

Next TV

Related Stories
അബോർഷൻ ചെയ്യാത്തതിൽ  ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

Jul 18, 2025 06:31 PM

അബോർഷൻ ചെയ്യാത്തതിൽ ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു...

Read More >>
മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

Jul 18, 2025 05:43 PM

മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

ആഗ്രയിൽ മരുമകളുമായി പ്രണയത്തിലായ അച്ഛൻ ഇളയ മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ...

Read More >>
ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

Jul 18, 2025 04:48 PM

ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ...

Read More >>
ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

Jul 18, 2025 03:14 PM

ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

Jul 18, 2025 01:22 PM

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച...

Read More >>
Top Stories

//Truevisionall