'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Jul 13, 2025 11:02 AM | By Athira V

പാലക്കാട്: ( www.truevisionnews.com ) മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സിപിഎം പ്രവർത്തകനായ അഷ്റഫിനെ പി.കെ ശശി അനുകൂലിയായാണ് പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ടിലെ 9(b)1(b) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കെടിഡിസി ചെയർമാൻ പികെ ശശിയുടെ മുൻ ഡ്രൈവറാണ് ഇയാളെന്നും ഇന്നലെ ആക്രമണം നടന്ന സമയത്ത് അഷ്റഫ് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. നാളെ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയിലെ പരിപാടിയിൽ സി പി എമ്മിനെയും ഡിവൈഎഫ്ഐയെയും വെല്ലുവിളിച്ച് പികെ ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഈ സംഭവം.

മണ്ണാർക്കാട് സജീവ സാന്നിധ്യമായി ഉണ്ടാകുമെന്ന് പറഞ്ഞ പികെ ശശിയുടെ ബിഗ്ബി സിനിമയിലെ ഡയലോഗാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ ശശിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഈ വാക്പോര് ശക്തമായി നിൽക്കെയാണ് മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ അഷ്റഫ് ഇവിടെ ആക്രമണം നടത്തിയത്.

Incident of firecrackers being thrown at the CPM area committee office in Mannarkad

Next TV

Related Stories
ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

Jul 13, 2025 04:28 PM

ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

Jul 13, 2025 04:08 PM

ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ...

Read More >>
സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

Jul 13, 2025 03:41 PM

സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ...

Read More >>
കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

Jul 13, 2025 02:55 PM

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; ഒരാള്‍ക്ക്...

Read More >>
Top Stories

//Truevisionall