കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌
Jul 13, 2025 02:55 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കെഎസ്‌ആർടിസി ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. കൊയിലാണ്ടി പൂക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് പുറകിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൂടെ ഉണ്ടായിരുന്ന യുവാവിന് പേരിക്കേറ്റു. വയനാട് സ്വദേശിയായ ജോബിനാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പിക്കപ്പിൻ്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.

ഫയർ ആൻഡ് റസ്ക ഓഫീസർ രതീഷ് കെ.എൻൻ്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ഇർഷാദ് ടി.കെ, നിധി പ്രസാദ് ഇ.എം, അനൂപ് എൻ.പി,നവീൻ, ഇന്ദ്രജിത്ത് ഐ, ഹോംഗാർഡ്‌മാരായ ടി.പി ബാലൻ, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

മറ്റൊരു സംഭവത്തിൽ മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം . മങ്കട കർക്കിടകത്ത് ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ വെള്ളില സ്വദേശി നൗഫൽ ( 40 ) ആണ് മരിച്ചത് . തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാർക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫൽ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kozhikode Mini pickup hits KSRTC bus in Pookad one injured

Next TV

Related Stories
വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

Jul 13, 2025 10:45 PM

വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

വയനാട് പടിഞ്ഞാറത്തറയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കവേ 19കാരൻ...

Read More >>
ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

Jul 13, 2025 10:22 PM

ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

തിരുവല്ലത്ത് വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

Jul 13, 2025 10:17 PM

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം...

Read More >>
കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Jul 13, 2025 10:03 PM

കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ്...

Read More >>
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
Top Stories

//Truevisionall