( www.truevisionnews.com) യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സുൽത്താൻപൂരിലെ പ്രതിഷേധം അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി ഉദ്ഘാടനം ചെയ്യും. 5000 സർക്കാർ സ്കൂളുകൾക്കാണ് യോഗി ആദിത്യനാഥ് സർക്കാർ താഴിടാൻ ഒരുങ്ങുന്നത്. 50 ൽ താഴെ വിദ്യാർത്ഥികളുള്ള യുപി സ്കൂളുകളെ മറ്റ് സ്കൂളുകളുമായി സംയോജിപ്പിക്കാനാണ് നീക്കം.
സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം സർക്കാർ സ്കൂളുകളിൽ 29000ത്തിലും 50തിൽ താഴെ മാത്രമാണ് വിദ്യാർത്ഥികളുള്ളത്. അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയമാണെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനിടെയാണ് നീക്കം.
.gif)

ഉത്തർപ്രദേശിൽ 5000 ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്ന നടപടിയെ അപലപിച്ച് എസ് എഫ് ഐ സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾ അടച്ചു പൂട്ടുന്ന നടപടി പിൻവലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു. എല്ലാ അധ്യാപക തസ്തികകളിലും ഒഴിവുകൾ നികത്തണം. പൊതു വിദ്യാഭ്യാസത്തിനായുയുള്ള സർക്കാർ ബജറ്റ് വർദ്ധിപ്പിക്കണം. പ്രൈമറി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
5000 schools are being closed SFI will hold protest march in district centers tomorrow in response to the Yogi government move
