കോന്നി: ( www.truevisionnews.com) അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും 17 കാരിയായ മകളുടെയും മുഖത്ത് മുളകുപൊടിയിട്ടശേഷം തലയ്ക്ക് ചുറ്റികയ്ക്കടിച്ച ആള്‍ അറസ്റ്റില്‍. അരുവാപ്പുലം ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ വീട്ടില്‍ ആര്‍. ബിജുമോന്‍ (43) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ഭാര്യ പ്രിയയ്ക്കും (38) മൂത്തമകള്‍ക്കുമാണ് പരിക്കേറ്റത്.
ഇയാളില്‍നിന്ന് പിണങ്ങിക്കഴിയുകയാണ് ഇരുവരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇവര്‍ കഴിയുന്ന വീട്ടിലെത്തിയ ബിജുമോന്‍ രണ്ട്‌പേരുടെയും മുഖത്ത് മുളകുപൊടി വിതറി. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തി ചുറ്റികകൊണ്ട് ഇടതുകണ്ണിന് മുകളില്‍ അടിക്കുകയായിരുന്നു.
.gif)

തടസ്സം പിടിക്കാനെത്തിയ മകളുടെ തലയ്ക്ക് പിന്നിലടിച്ചു. നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇവരെ മുറ്റത്തുകിടന്ന സൈക്കിള്‍ പമ്പുകൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്. മകളുടെ തലയുടെ പിന്നിലും കൈകളിലും മുറിവുണ്ട്.
എസ്‌ഐ പി.കെ. പ്രഭ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ബാലനീതി നിയമപ്രകാരവുമാണ് കേസ്. സംഭവശേഷം ഒളിവില്‍പോയ പ്രതിയെ കോന്നി ടൗണില്‍നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. റിമാന്‍ഡുചെയ്തു.
suspect arrested for attacking wife and daughter
