ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണു, കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടാം വ‍ർഷ വിദ്യാർത്ഥി അറസ്റ്റിൽ

ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണു, കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടാം വ‍ർഷ വിദ്യാർത്ഥി അറസ്റ്റിൽ
Jul 12, 2025 03:49 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com) പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഐഐഎമ്മിലെത്തിയ വിദ്യാർത്ഥിനി ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പീഡിപ്പിക്കപ്പെട്ടു. രണ്ടാം വ‍ർഷ ബിരുദ വിദ്യാ‍ർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമങ്ങൾ വ‍ർദ്ധിക്കുന്നുവെന്ന ആരോപണം രൂക്ഷമാവുന്നതിനിടയിലാണ് പുതിയ സംഭവം. വെള്ളിയാഴ്ചയാണ് കൊൽക്കത്ത ഐഐഎമ്മിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാർ അറസ്റ്റിലായത്.

മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയ വിദ്യാർത്ഥിനിയേയാണ് പരമാനന്ദ് പീഡിപ്പിച്ചത്. ഐഐഎമ്മിലെത്തിയപ്പോൾ പരിചയപ്പെട്ട യുവാവ് വിദ്യാർത്ഥിനിയെ ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിസിറ്റേഴ്സ് ബുക്കിൽ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചുവെന്നും എന്നാൽ അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന പേരിലായിരുന്നു വിദ്യാർത്ഥിനിയെ യുവാവ് ഹോസ്റ്റലിനുള്ളിലെത്തിച്ചത്.

ഹോസ്റ്റലിനുള്ളിൽ വച്ച് ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നൽകി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ വിദ്യാർത്ഥിനിയെ പരമാനന്ദ് പീഡിപ്പിച്ചുവെന്നാണ് പരാതി. ബോധം വന്നപ്പോൾ ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി സുഹൃത്തിനോട് വിവരം അറിയിക്കുകയായിരുന്നു.

ബലാത്സംഗത്തിനും വിഷം നൽകി ആക്രമിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ 4 പേർക്ക് കൂടി പങ്കുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. സുരക്ഷാ ജീവനക്കാരനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോസ്റ്റലിൽ നിന്ന് ഫോറൻസിക് സംഘം തെളിലുകൾ ശേഖരിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊൽക്കത്തയിലെ ലോ കോളേജിൽ വച്ച് വിദ്യാർത്ഥിനിയെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ നേതാവ് കൂടിയായ യുവാവും മറ്റ് രണ്ട് പേരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ കേസ്.

Female student raped in boys' hostel at IIM Calcutta; Second year student arrested

Next TV

Related Stories
തൊടുപുഴയില്‍ മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

Jul 12, 2025 09:51 PM

തൊടുപുഴയില്‍ മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ്...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അറസ്റ്റിൽ

Jul 12, 2025 09:47 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിൽ

Jul 12, 2025 09:27 PM

കോഴിക്കോട് പേരാമ്പ്രയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ്...

Read More >>
ചായക്കട ജീവനക്കാരൻ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര്

Jul 12, 2025 07:00 PM

ചായക്കട ജീവനക്കാരൻ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര്

പത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍...

Read More >>
Top Stories

Entertainment News

//Truevisionall