ഡല്‍ഹി: ( www.truevisionnews.com ) വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും മൃതദേഹങ്ങളാണ് കെട്ടിടാവശിഷ്ടത്തിനടിയില്‍ നിന്നും കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ജിറ്റിബി ആശുപത്രിയിലേക്ക് മാറ്റി. 10 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഡല്‍ഹിയിലെ ജന്‍ത മസ്ദൂര്‍ കോളനിയിലാണ് അപകടമുണ്ടായത്. കെട്ടിടത്തില്‍ പത്തുപേര്‍ താമസക്കാരായി ഉണ്ടായിരുന്നുവെന്നും പരുക്കേറ്റ മറ്റുള്ളവര്‍ കെട്ടിടത്തിനടുത്ത് അപകട സമയത്ത് നിന്നവരാണെന്നും പൊലീസ് പറയുന്നു.
.gif)

അഗ്നി രക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. രാവിലെ ഏഴുമണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണതെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Two dead ten injured in four-story building collapse rescue operation continues
