കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മേപ്പയ്യൂരിൽ ഫ്‌ളോർമില്ലിൽ മോഷണം. മേപ്പയ്യൂർ ഇരിങ്ങത്ത് സി.കെ ഫ്ലോർ മില്ലിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് മുറികളുള്ള മില്ലിൽ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു. മുഖം തുണികൊണ്ട് മൂടി ടോര്‍ച്ചുമായെത്തിയ രണ്ട് കള്ളന്മാറണ് മില്ലിലെ കൊപ്ര മോഷ്ടിച്ചത്. ചക്കിട്ടക്കണ്ടി ബാബുവിൻ്റെതാണ് മിൽ. രാവിലെയാണ് മോഷണ ശ്രമം പുറത്തറിയുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ചാക്ക് ഉണ്ട കൊപ്ര മോഷണം പോയതായി മനസിലാക്കി. സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും യുവാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേർ മുറിയിൽ കയറി ടോർച്ച് ഉപയോഗിച്ച് മുറി പരിശോധിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുറിയിൽ കയറിയ കള്ളന്മാർ ഏറെ നേരം കഴിഞ്ഞാണ് സിസിടിവി ഉള്ളത് ശ്രദ്ധിച്ചത്. തുടർന്ന് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ക്യാമറ മറിച്ച് കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു.
.gif)

അതേസമയം വടകര നഗരസഭ പരിധിയിൽ മേപ്പയിലിൽ ഇന്നലെ പട്ടാപ്പകൽ മോഷണം. മേപ്പയിൽ ശ്രീനാരായണ മന്ദിരം റോഡിലെ ഐപിഎം വോളി അക്കാദമിക്ക് സമീപത്തെ പ്രേംരാജിൻ്റെ ഭാസുരം വീട്ടിലാണ് മോഷണം നടന്നത്. വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്‌ടാക്കൾ അലമാര തകർത്ത് അതിൽ സൂക്ഷിച്ച 5,000 രൂപ കൈക്കലാക്കി.
അലമാരയിൽ ഉള്ള സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. സ്വർണാഭരണം അടങ്ങിയ പഴ്സ‌് വസ്ത്രങ്ങൾക്കൊപ്പം നിലത്തു വീണത് മോഷ്‌ടാക്കൾ കണ്ടില്ല. ടിവി യ്ക്ക് മുകളിൽ കുറിക്ക് നൽകാനായി സൂക്ഷിച്ച 3,000 രൂപയും ശ്രദ്ധയിൽപ്പെട്ടില്ല. പ്രേംരാജിൻ്റെ ഭാര്യയും ഭാര്യയുടെ അമ്മയും പുറത്തു പോയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ തിരിച്ച് എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് ഗേറ്റിൻ്റെ പുട്ടും തകർത്ത നിലയിലായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ആണ് ഗേറ്റിന്റെയും വീടിൻ്റെ വാതിലിന്റെയും പൂട്ടുകൾ തകർത്തത് .ഒന്നിൽ കൂടുതൽ പേർ ഉള്ളതായി സംശയിക്കുന്നു .
വീട് മുഴുവൻ വാരി വലിച്ചിട്ട നിലയിലായിരുന്നു. ഫ്രിഡ്‌ജിൽ നിന്നു വെള്ളം കുടിച്ചിട്ടുണ്ട്. മദ്യത്തിന്റെ മണം തങ്ങി നിന്നിരുന്നതായി വീട്ടുകാർ പറഞ്ഞു ഉച്ചയ്ക്ക് രണ്ടി ന് അയൽവാസിയായ സ്ത്രീ വീടിന് മുന്നിലൂടെ അങ്കണവാടിയിലേക്ക് പോയിരുന്നു. അപ്പോൾ വീട്ടിൽ ആരെയും കണ്ടിരുന്നില്ല. മോഷണം നടന്നത് രണ്ടിനും 2 . 25 നും ഇടയിലാണ്.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്‌ഥലത്ത് എത്തി. പരിശോധന നടത്തി. സംശയകരമായി ചിലരെ വീടിന് സമീപം കണ്ടതായി പറയുന്നുണ്ട്. മീൻ പിടിക്കാൻ എന്ന വ്യാജേന മൂന്ന് പേർ വീടിന് സമീപം എത്തിയതായും സംശയം തോന്നി വീട്ടമ്മ വിവരം അറിയിക്കാൻ ശ്രമിക്കേ സ്‌കൂട്ടറിൽ കടന്നു കളഞ്ഞതായും പറയുന്നു. സ്‌കൂട്ടറിൻ്റെ നമ്പർ നോട്ട് ചെയ്‌തിരുന്നു പരിശോധിച്ചപ്പോൾ അത് ബൈക്കിന്റെ നമ്പറാണ് എന്നാണ് മനസ്സിലായത്. പട്ടാപ്പകൽ നടന്ന മോഷണത്തിൽ ഭീതിയിലാണ് നാട്ടുകാർ.
Theft at flour mill in Iringam, Kozhikode
