അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
Jul 12, 2025 11:06 AM | By VIPIN P V

ചിറ്റാരിക്കാല്‍ (കാസർഗോഡ്):( www.truevisionnews.com ) കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാലോം അതിരുമാവിലെ കുളമലയില്‍ വീട്ടില്‍ അമല്‍ടോമിയെയാണ്(23)കാണാതായത്.

ഇക്കഴിഞ്ഞ മെയ്-30 ന് രാവിലെ 9 ന് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ അമല്‍ടോമി തിരികെ വന്നില്ലെന്ന് കാണിച്ച് പിതാവ് കെ.എം.ടോമി നല്‍കിയ പരാതിയിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. എസ്.എച്ച്.ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതും വിവരങ്ങൾ അറിയേണ്ടതും എങ്ങനെ?

അടുത്തുള്ള പോലീസ് സ്റ്റേഷൻ: ഒരു വ്യക്തിയെ കാണാതായാൽ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. എത്രയും പെട്ടെന്ന് വിവരങ്ങൾ കൈമാറുന്നത് അന്വേഷണത്തിന് സഹായകമാകും.

കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ്: കേരള പോലീസിന്റെ വെബ്സൈറ്റിൽ (keralapolice.gov.in) കാണാതായ വ്യക്തികളുടെ വിവരങ്ങൾ ലഭ്യമാകാറുണ്ട്. "Missing Cases" എന്ന വിഭാഗത്തിൽ സംസ്ഥാനത്തെ കാണാതായവരുടെ പട്ടിക, അവർ എപ്പോൾ മുതലാണ് കാണാതായത്, ഏത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എന്നിവ കണ്ടെത്താൻ സാധിക്കും.

എന്നാൽ, ഇത് തത്സമയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒന്നായിരിക്കില്ല. പോൽ-ആപ്പ് (POL-APP): കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ-ആപ്പിലൂടെയും പൗരന്മാർക്ക് വിവിധ സേവനങ്ങൾ ലഭ്യമാണ്. പരാതികൾ നൽകാനും വിവരങ്ങൾ അറിയാനും ഇത് സഹായിച്ചേക്കാം.

Police intensify search to find missing Malom Athirumavil youth

Next TV

Related Stories
എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

Jul 12, 2025 05:01 PM

എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും...

Read More >>
മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 12, 2025 04:31 PM

മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

Jul 12, 2025 03:13 PM

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി...

Read More >>
Top Stories










Entertainment News





//Truevisionall