പിഞ്ചുകുഞ്ഞിന് തുണയായി; മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷ

പിഞ്ചുകുഞ്ഞിന് തുണയായി; മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷ
Jul 9, 2025 11:48 AM | By VIPIN P V

പൂനെ: ( www.truevisionnews.com) മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ 4 വയസുകാരി കമ്പിയിൽ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം. അവധിയിലായിരുന്ന അഗ്നിരക്ഷാ സേനാ പ്രവ‍ർത്തകൻ തുണയായി. പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൂനെയിലെ കട്രാജ് മേഖലയിൽ വച്ചാണ് 4 വയസുകാരി ഭാവിക ചന്ദന മൂന്നാം നിലയിലെ ജനലിലൂടെ താഴേയ്ക്ക് തെന്നി വീണത്.

വീഴുന്നതിനിടെ കഷ്ടിച്ച് ജനൽപ്പടിയിൽ പിടുത്തം കിട്ടിയതോടെ കുട്ടി ജനലിൽ തൂങ്ങുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയും അഗ്നിരക്ഷാ സേനാംഗവുമായ യോഗേഷ് അർജുൻ ചവാൻ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിളിച്ച് പറയുന്നത് ശ്രദ്ധിച്ചത്. അപകടം നടക്കുന്ന സമയത്ത് അപാർട്ട്മെന്റിലെ കിടപ്പുമുറി അടച്ചിട്ട നിലയിലായിരുന്നു.

സംഭവം കണ്ടെത്തിയ അഗ്നിരക്ഷാ സേനാംഗം പറയുമ്പോഴാണ് മകൾ ജനലിലൂടെ വീണ കാര്യം അമ്മ അറിഞ്ഞത്. നാല് വയസുകാരിയുടെ സഹോദരിയെ സ്കൂളിലേക്ക് അയക്കാനായി അമ്മ പുറത്തേക്ക് പോയ സമയത്താണ് കുട്ടി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചത്. കട്ടിലിൽ കയറിയ ശേഷം ജനാലയുടെ അടുത്തെത്തി കളിക്കുന്നതിനിടെയാണ് നാല് വയസുകാരി താഴേയ്ക്ക് വീണത്.

ജോലിയിലെ ഓഫ് ഡേ ആയതിനാൽ വീട്ടിലുണ്ടായിരുന്ന അർജുൻ, കുളിക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അയൽവീട്ടിലെ ജനലിൽ കുഞ്ഞ് തൂങ്ങി നിൽക്കുന്നത് അറിയുന്നത്. വസ്ത്രം പോലും മാറാതെ സെക്കന്റുകൾക്കുള്ളിൽ കുഞ്ഞിന് അടുത്ത് എത്താനായതാണ് അപകടം ഒഴിവാക്കിയത്.

https://x.com/theskindoctor13/status/1942565691116380409

four year old girl child fall through window hanged for nearly half hour rescued

Next TV

Related Stories
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

Jul 9, 2025 02:45 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്...

Read More >>
പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത് മരണം, അപകടത്തിൽപെട്ടത് നാല് വാഹനങ്ങൾ, സംഭവം ഗുജറാത്തിൽ

Jul 9, 2025 01:16 PM

പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത് മരണം, അപകടത്തിൽപെട്ടത് നാല് വാഹനങ്ങൾ, സംഭവം ഗുജറാത്തിൽ

ഗുജറാത്തിലെ വഡോദരയില്‍ പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത്...

Read More >>
 മൂത്രത്തിന് ഇത്രയും ഗുണമോ...? ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി സർക്കാർ

Jul 9, 2025 10:44 AM

മൂത്രത്തിന് ഇത്രയും ഗുണമോ...? ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി സർക്കാർ

ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി...

Read More >>
ദേശീയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; പൊലീസ് സംരക്ഷണമില്ല, കെഎസ്ആർടിസി സർവീസ് മുടങ്ങി

Jul 9, 2025 08:11 AM

ദേശീയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; പൊലീസ് സംരക്ഷണമില്ല, കെഎസ്ആർടിസി സർവീസ് മുടങ്ങി

ദേശീയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ, കെഎസ്ആർടിസി സർവീസ്...

Read More >>
Top Stories

//Truevisionall