കോഴിക്കോട് ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണം

കോഴിക്കോട് ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണം
Jul 9, 2025 05:10 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com) ഫറൂക്ക് ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ അടപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ 24 ന്യൂസ് റിപ്പോർട്ടറും ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺ യൂണിയൻ (ഐആർഎംയു) ഫറൂഖ് മേഖല കമ്മിറ്റി അംഗവു മുസമ്മിലിന് നേരെയാണ് അക്രമമുണ്ടായത്. മുപ്പതോളം വരുന്ന സമരാനുകൂലികൾ ഇദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിച്ചു കൊണ്ട് സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മുസമ്മിലിൻ്റെ ഐഡി കാർഡ് വലിച്ചു പൊട്ടിക്കുകയും കഴുത്തിന് പുറത്തും മറ്റുമായി ഇടിക്കുകയും, മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും, ചെയ്തു എന്ന് മുസമ്മിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അക്രമകാരികളിൽ നിന്നും അവിടെ എത്തിയ നല്ലളം പൊലീസ് ഇൻസ്പക്ടർ മുസമ്മലിനെ പ്രവർത്തകനെ രക്ഷപ്പെടുത്തുകയായിരുന്നു.ഇപ്പോൾ മുസമ്മിൽ ചെറുവണ്ണൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തിൽ ഐആർഎംയു ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അക്രമികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ കണ്ണൂര്‍ നെടുങ്ങോം ജിഎച്ച്എസ്എസില്‍ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടതായി ആരോപണം. പുറത്തു നിന്നെത്തിയ സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കിയതായും അധ്യാപകർ പറഞ്ഞു. 15 ഓളം അധ്യാപകര്‍ ജോലിക്കെത്തിയിരുന്നു. കാറുള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടതായാണ് ആരോപണം. പിന്നാലെ സ്ഥലത്തേക്ക് പൊലീസ് സ്ഥലത്തെത്തി.

അതിനിടെ കോഴിക്കോട് മുക്കത്ത് മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കിയാതായി പരാതി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായതായാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയതെന്നാണ് കടയുടമയുടെ പരാതി. തുറന്ന് പ്രവര്‍ത്തിച്ച് മാളുകളും പോലീസ് നോക്കി നില്‍ക്കെ സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

കാട്ടാക്കടയില്‍ കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവിനാണ് മര്‍ദനമേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ഇറക്കിവിട്ടതായും പരാതിയുണ്ട് .ഷിബു കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രി എത്തി പ്രാഥമിക ചികിത്സ തേടി. മലപ്പുറം മഞ്ചേരിയില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ആണ് സംഭവം.

പത്തനാപുരത്ത് ഔഷധിയുടെ മരുന്ന് വിതരണ കേന്ദ്രം പൂട്ടിച്ചു. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെന്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഗോഡൗണാണെന്നും ഇത് അവശ്യ സര്‍വീസില്‍ പെടുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരന്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികള്‍ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.


Journalist attacked by protest supporters in Kozhikode Farooq

Next TV

Related Stories
ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Jul 9, 2025 08:09 PM

ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ...

Read More >>
കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Jul 9, 2025 06:33 PM

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി...

Read More >>
Top Stories










//Truevisionall