കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം
Jul 9, 2025 07:30 PM | By VIPIN P V

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): ( www.truevisionnews.com) പ്രയാഗ്‌രാജില്‍ ബെഡൗലി ഗ്രാമത്തില്‍ വെള്ളം നിറഞ്ഞ കുഴിയില്‍വീണ് നാലുകുട്ടികള്‍ മരിച്ചു. വൈഷ്ണവി (3), ഹുണര്‍ (5), കാന്‍ഹ(5), കേസരി(5) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളാണിവര്‍. ജൂലൈ എട്ടിന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം.

ചൊവ്വാഴ്ച വൈകുന്നേരം വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെ നാലുകുട്ടികളെയും കാണാതാവുകയായിരുന്നു. രാത്രി വൈകിയും കുട്ടികൾക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ പ്രദേശത്തെ വയലിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍നിന്ന് കണ്ടെടുത്തത്.

മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി എസ്ആര്‍എന്‍ ആശുപത്രിയിലേക്കയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.പി. ഉപാധ്യായ പറഞ്ഞു.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Four children die after falling into a water-filled pit

Next TV

Related Stories
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

Jul 9, 2025 02:45 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്...

Read More >>
പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത് മരണം, അപകടത്തിൽപെട്ടത് നാല് വാഹനങ്ങൾ, സംഭവം ഗുജറാത്തിൽ

Jul 9, 2025 01:16 PM

പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത് മരണം, അപകടത്തിൽപെട്ടത് നാല് വാഹനങ്ങൾ, സംഭവം ഗുജറാത്തിൽ

ഗുജറാത്തിലെ വഡോദരയില്‍ പാലം തകർന്ന് നദിയിലേക്ക് പതിച്ച് ഒൻപത്...

Read More >>
പിഞ്ചുകുഞ്ഞിന് തുണയായി; മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷ

Jul 9, 2025 11:48 AM

പിഞ്ചുകുഞ്ഞിന് തുണയായി; മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷ

മൂന്നാം നിലയിൽ നിന്ന് നാല് വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത...

Read More >>
 മൂത്രത്തിന് ഇത്രയും ഗുണമോ...? ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി സർക്കാർ

Jul 9, 2025 10:44 AM

മൂത്രത്തിന് ഇത്രയും ഗുണമോ...? ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി സർക്കാർ

ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി...

Read More >>
Top Stories

//Truevisionall