Jul 8, 2025 02:49 PM

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും എം വി ഗോവിന്ദൻ. 

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. എല്ലാവർക്കും ജനാധിപത്യപരമായി പ്രവർത്തിക്കാൻ സാധിക്കണം. തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാ​ഗമാണെന്ന് പറഞ്ഞാൽ അം​ഗീകരിക്കില്ല. വിദ്യാർഥികളുടെ സമരം ശക്തമായി തുടരുമെന്നും ​ഗോവിന്ദൻ പറഞ്ഞു.

കേരളാ സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐ പ്രതിഷേധത്തിനിടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തി. സ്ഥിതി നിയന്ത്രണ വിധേയമാകാതിരുന്നതോടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തുകയായിരുന്നു. അതേ സമയം ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസത്തെ സങ്കിവൽക്കരിക്കാൻ അനുവദിക്കില്ല, ഓർത്തോളൂ ഇതിത് കേരളമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പറഞ്ഞു. കേരള യൂണിവേഴ്സിറ്റിക്ക് അകത്തെ വിദ്യാർത്ഥി പ്രതിഷേധ സമരത്തിനിടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവ പ്രസാദ്.

സംഘപരിവാറിൻ്റെ പരിപാടിക്ക് ഇന്നലെ കേരളത്തിലെ നാല് സർവ്വകലാശാല വൈസ് ചാൻസലർമാർ പോയി. മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല. ഗോവയിൽ മുഖ്യമന്ത്രി പദം ലഭിക്കാതെ തെക്ക് വടക്ക് തിരിഞ്ഞ് നടന്നപ്പോഴാണ് ബിജെപി ഗവർണർ പദവി നൽകി കേരളത്തിലേക്ക് അയച്ചത്.

കഴുത കാമം തീർക്കുന്നത് പോലെ ഗവർണർ കേരളത്തിൽ വന്നല്ല കരയേണ്ടത്. പോകേണ്ടത് ബിജെപി ഓഫീസിലേക്കാണെന്നും അദ്ദേഹം വിമർശിച്ചു.

അതേ സമയം, കേരളാ സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐയുടെ പ്രതിഷേധം കടുക്കുകയാണ്. കേരളാ സർവകലാശാല റജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയാണ്. വിസിയുടേ ചേംബറിന് അടുത്ത് വരെ പ്രവർത്തകരെത്തി.



Student community will not give in RSS Thittooram cannot be implemented in colleges MV Govindan

Next TV

#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article-big.php(343): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(669): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}