ഉന്നത വിദ്യാഭ്യാസത്തെ സങ്കിവൽക്കരിക്കാൻ അനുവദിക്കില്ല, ഓർത്തോളൂ ഇത് കേരളമാണ് - എസ്എഫ്ഐ

ഉന്നത വിദ്യാഭ്യാസത്തെ സങ്കിവൽക്കരിക്കാൻ അനുവദിക്കില്ല, ഓർത്തോളൂ ഇത് കേരളമാണ് - എസ്എഫ്ഐ
Jul 8, 2025 02:42 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ഉന്നത വിദ്യാഭ്യാസത്തെ സങ്കിവൽക്കരിക്കാൻ അനുവദിക്കില്ല, ഓർത്തോളൂ ഇതിത് കേരളമാണെന്ന്

എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പറഞ്ഞു. കേരള യൂണിവേഴ്സിറ്റിക്ക് അകത്തെ വിദ്യാർത്ഥി പ്രതിഷേധ സമരത്തിനിടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവ പ്രസാദ്.

സംഘപരിവാറിൻ്റെ പരിപാടിക്ക് ഇന്നലെ കേരളത്തിലെ നാല് സർവ്വകലാശാല വൈസ് ചാൻസലർമാർ പോയി. മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല. ഗോവയിൽ മുഖ്യമന്ത്രി പദം ലഭിക്കാതെ തെക്ക് വടക്ക് തിരിഞ്ഞ് നടന്നപ്പോഴാണ് ബിജെപി ഗവർണർ പദവി നൽകി കേരളത്തിലേക്ക് അയച്ചത്.

കഴുത കാമം തീർക്കുന്നത് പോലെ ഗവർണർ കേരളത്തിൽ വന്നല്ല കരയേണ്ടത്. പോകേണ്ടത് ബിജെപി ഓഫീസിലേക്കാണെന്നും അദ്ദേഹം വിമർശിച്ചു.' കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയമായി തമസ്‌കരിച്ച മുന്നണിയാണ് സംഘപരിവാറിന്റെ രാഷ്ട്രീയമുന്നണി. അവര്‍ക്ക് പിന്‍ബലമുണ്ടാക്കാനാണ് സംഘികളായ ഗവര്‍ണര്‍മാരെ കേരളത്തില്‍ കൊണ്ടിരിത്തുന്നത്.

കേരളത്തിന്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആര്‍എസ്എസ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ് നശിപ്പിക്കുന്നത്? സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തില്‍ എവിടെയും ഇല്ലാത്ത ആര്‍എസ്എസ് ഇന്ന് രാജ്യമുണ്ടാക്കിയ എല്ലാ നല്ലതും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. 5 സംഘപരിവാറുകാരായ വിസിമാര്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ഇരുന്ന് തോന്ന്യാസം കാണിക്കുകയാണ്. താല്‍ക്കാലിക വിസിക്ക് പകരം താല്‍ക്കാലികക്കാരിയായ വിസിയെ കൊടുത്തിരിക്കുകയാണ്. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുകയാണ്.

വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സമയമില്ല. ഇങ്ങനെ പോകാമെന്നാണ് വിസിയും അദ്ദേഹം വിസിയുടെ രാജാവെന്ന് വിസി കരുതുന്ന ഗവര്‍ണറും വിചാരിക്കുന്നതെങ്കില്‍ ഇത് കേരളമാണെന്ന് എസ് എഫ് ഐ പറയുകയാണ്. സമരം ശക്തമായി കൊണ്ടുപോകും. ഇത് എസ് എഫ് ഐ vs ഗവര്‍ണര്‍ സമരമാണ്'- ശിവപ്രസാദ് പറഞ്ഞു. ജൂലൈ പത്തിന് യൂണിവേഴ്‌സിറ്റിയിലേക്കും രാജ്ഭവനിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, കേരളാ സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐയുടെ പ്രതിഷേധം കടുക്കുകയാണ്. കേരളാ സർവകലാശാല റജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയാണ്. വിസിയുടേ ചേംബറിന് അടുത്ത് വരെ പ്രവർത്തകരെത്തി.


Higher education will not be allowed to be complicated remember this is Kerala SFI

Next TV

Related Stories
പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്ക് മാറ്റും

Jul 8, 2025 08:59 PM

പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്ക് മാറ്റും

പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി രക്ഷാദൗത്യം...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

Jul 8, 2025 08:50 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി...

Read More >>
'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

Jul 8, 2025 08:09 PM

'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....

Read More >>
ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

Jul 8, 2025 07:42 PM

ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ...

Read More >>
പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം - ഹൈക്കോടതി

Jul 8, 2025 06:20 PM

പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം - ഹൈക്കോടതി

പെൺമക്കൾക്ക് ആശ്വാസ ഉത്തരവ്; കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം -...

Read More >>
Top Stories










//Truevisionall