വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്....! കേരളത്തിലെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി; മാറ്റിയ സമയം ഇങ്ങനെ

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്....! കേരളത്തിലെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി; മാറ്റിയ സമയം ഇങ്ങനെ
Jul 6, 2025 03:57 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച്‌ വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.

സ്‌കൂള്‍ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതം എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പല്‍, വിഎച്ച്‌എസ്‌ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിച്ച്‌ സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും.

Approval for new school timetable in Kerala

Next TV

Related Stories
ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

Jul 13, 2025 04:28 PM

ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

Jul 13, 2025 04:08 PM

ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ...

Read More >>
സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

Jul 13, 2025 03:41 PM

സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ...

Read More >>
കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

Jul 13, 2025 02:55 PM

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; ഒരാള്‍ക്ക്...

Read More >>
Top Stories

//Truevisionall