നിലമ്പൂരുകാർക്കായി .... എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരുകാർക്കായി .... എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്
Jun 27, 2025 03:54 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) നിലമ്പൂര്‍ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ് എന്നിവർ ച‌ങ്ങിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പിൽ 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരികെ പിടിച്ചത്. എം. സ്വരാജിന് 66660 വോട്ട് ആണ് കിട്ടിയത്. പി.വി.അൻവറിന് 19760 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 8648 വോട്ടും നേടാനായി. എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടി 2075 വോട്ടുകൾ നേടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്.

പിതാവിനെ പോലെയുള്ള നിയമസഭാ സാമാജികനാവാനാണ് ശ്രമിക്കുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ഇങ്ങോട്ട് പറഞ്ഞയച്ച പാർട്ടിയോടും ജനങ്ങളോടും കൂറുള്ളയാളായി പ്രവർത്തിക്കാൻ ശ്രമിക്കും. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികൾ പുനരാവഷ്കരിക്കണം, കാട്ടുമൃഗ ശല്യം പരിഹരിക്കണമെന്നും അതിനാണ് പ്രാധാന്യം നൽകുകയെന്നും ആര്യാടൻ പറഞ്ഞു.


വാശിയേറിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടന്നത്. തുടർഭരണ സാധ്യത ഇടതുമുന്നണി ഉയർത്തിയപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 11000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ വിജയിച്ചത്. അൻവർ കൂടെ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ എം സ്വരാജായിരുന്നു ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി.





Aryadan Shoukat takes oath MLA for the people of Nilambur

Next TV

Related Stories
നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

Jun 24, 2025 05:59 AM

നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം...

Read More >>
Top Stories










//Truevisionall