കൊച്ചി: ( www.truevisionnews.com) കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു.
തൃക്കാക്കര പൊലീസിൻ്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോഴുള്ളത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഇവർ എംഡിഎംഎ വിൽക്കാൻ വേണ്ടിയാണോ കയ്യിൽ വെച്ചതെന്ന് അറിയേണ്ടതുണ്ട്.
.gif)

പ്രതികളുടെ ഫ്ലാറ്റിൽ ഇപ്പോഴും പരിശോധന നടക്കുകയാണ്. പ്രതികളും ഇവിടെയാണുള്ളത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും. പിന്നീട് കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
youtuber rinsy and his male friend arrested with 22 grams of mdma in ernakulam
