വി. ഡി സതീശനോട് വിരോധമില്ല; യുഡിഎഫ് തന്നെ പരിഗണിക്കുകയാണെങ്കിൽ ബേപ്പൂരിൽ മത്സരിക്കാനും തയ്യാർ - പിവി അൻവർ

വി. ഡി സതീശനോട് വിരോധമില്ല; യുഡിഎഫ് തന്നെ പരിഗണിക്കുകയാണെങ്കിൽ ബേപ്പൂരിൽ മത്സരിക്കാനും തയ്യാർ - പിവി അൻവർ
Jun 23, 2025 02:54 PM | By VIPIN P V

നിലമ്പൂര്‍: ( www.truevisionnews.com ) ബേപ്പൂരിൽ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പി.വി അൻവർ. മരുമോനിസത്തിൻ്റെ അടിവേരു അറക്കാൻ അതിനും തയ്യാറാണ്. ഞാന്‍ പറയുന്ന നിർദേശങ്ങൾ യുഡിഎഫ് പ്രകടന പത്രിക ആക്കിയാൽ മലയോര മേഖലയിൽ പൂർണമായും സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

'പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വ്യക്തി വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാട് തന്നെ അപമാനിക്കുന്നതായിരുന്നു. അതാണ് താൻ നേരത്തെ പറഞ്ഞത്. ഞാന്‍ പിടിച്ചത് എൽഡിഎഫ് വോട്ടുകളാണ്. ഞാന്‍ പറഞ്ഞത് വസ്തുതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ തെരഞ്ഞെടുപ്പ് കൊണ്ടുകഴിഞ്ഞു. യുഡിഎഫിലെ ഉത്തരവാദിത്തപെട്ട നേതാക്കൾ ഇത് മനസ്സിലാക്കണം'- അന്‍വര്‍ പറഞ്ഞു.

'മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാൻ പാർട്ടി ആവശ്യപ്പെടണം. താങ്കളെ കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറയാൻ ആർജവം കാണിക്കണം. 2026 ൽ ഇക്കാര്യം ജനം പറയുമെന്നും അന്‍വര്‍ പറഞ്ഞു. വോട്ട് ചെയ്തും അല്ലാതെയും സഹായിച്ച മുഴുവൻ ജനങ്ങൾക്കും നന്ദി.ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് പോകും. നിങ്ങള്‍ അർപ്പിച്ച വിശ്വാസം മരിക്കുന്നത് വരെ നിലനിർത്തും'. അന്‍വര്‍ പറഞ്ഞു.

PV Anwar says no animosity towards VD Satheesan contest from Beypore UDF considers

Next TV

Related Stories
നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

Jun 24, 2025 05:59 AM

നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം...

Read More >>
Top Stories










//Truevisionall