'വര്‍ഗീയ വാദികളും, തീവ്രവാദികളും ആണ് യുഡിഎഫിനെ ജയിപ്പിച്ചത്, എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകൾ' - എം.വി.ഗോവിന്ദന്‍

 'വര്‍ഗീയ വാദികളും, തീവ്രവാദികളും ആണ് യുഡിഎഫിനെ ജയിപ്പിച്ചത്, എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകൾ' - എം.വി.ഗോവിന്ദന്‍
Jun 23, 2025 03:01 PM | By Susmitha Surendran

നിലമ്പൂര്‍: (truevisionnews.com) നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകളാണെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്താനുണ്ടെങ്കില്‍ തിരുത്തുമെന്നും എല്‍ഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സാഹചര്യം ഉള്ള മണ്ഡലമല്ല കാലങ്ങളായി നിലമ്പൂര്‍.

പുറമെ നിന്നുള്ള വോട്ടുകള്‍ ലഭിച്ചപ്പോഴാണ് ജയിക്കാന്‍ കഴിഞ്ഞത്. വോട്ട് കുറഞ്ഞില്ലെങ്കിലും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത് വര്‍ഗീയ ശക്തികളുടെ വോട്ട് കൊണ്ടാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനായില്ല. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 1470 വോട്ട് കുറഞ്ഞു. ബിജെപി വിജയസാധ്യതയില്ല എന്ന് പറഞ്ഞ് യുഡിഎഫിന് വോട്ട് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

''ജമാഅത്തെ ഇസ്ലാമി വോട്ട് നേരത്തെ തന്നെ യുഡിഎഫിന് നല്‍കി. അത് നേരത്തെ തന്നെ പ്രഖ്യാപിച്ചു. ഇപ്പൊ ജയിച്ചെങ്കിലും ദൂരവ്യാപക ഫലം ജമാഅത്തെ കൂട്ടുകെട്ട് ഉണ്ടാക്കും. വര്‍ഗീയ വാദികളും, തീവ്രവാദികളും ആണ് യുഡിഎഫിനെ ജയിപ്പിച്ചത്. വര്‍ഗീയ വാദികളെയും തീവ്രവാദികളെയും എതിര്‍ത്താണ് എല്‍ഡിഎഫ് ഇത്രയും വോട്ട് നേടിയത്. എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകള്‍. മതനിരപേക്ഷ വാദികളുടെ പിന്തുണ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചു.

വര്‍ഗീയ കൂട്ട് കെട്ടിനെ നാട് തിരിച്ചറിയണം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇതിനെതീരെ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ജനങ്ങള്‍ കരുതി ഇരിക്കണം. നേരത്തെയും ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട് . എന്നാല്‍ കേരളം അതിനെ അതിജീവിച്ചിട്ടുണ്ട്,'' എം.വി.ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫിന് ജന പിന്തുണ വര്‍ധിച്ചു എന്നത് അടിസ്ഥാന വിരുദ്ധമെന്നും യുഡിഎഫിന്റെ ജന പിന്തുണ കുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചര്‍ച്ച പോലും യുഡിഎഫ് നടത്തിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ ജയിക്കുന്ന മണ്ഡലമാണ് നിലമ്പൂരെന്നും സ്ഥാനാര്‍ഥിനിര്‍ണയം പാളി എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മത്സരം നടത്താനാണ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, എം.വി.ഗോവിന്ദന്‍ പറഞ്ഞു.



LDF got secular votes nilambur byelection MVGovindan

Next TV

Related Stories
നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

Jun 24, 2025 05:59 AM

നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം...

Read More >>
Top Stories










//Truevisionall