ബുദ്ധിയല്ല കുബുദ്ധി....! ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ എംഡിഎംഎ; വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായി 'ഡോണും കൂട്ടരും' പിടിയിൽ

ബുദ്ധിയല്ല കുബുദ്ധി....! ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ എംഡിഎംഎ; വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായി 'ഡോണും കൂട്ടരും' പിടിയിൽ
Jul 10, 2025 07:28 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.

സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

huge drug bust thiruvananthapuram mdma Four people were arrested thiruvananthapuram

Next TV

Related Stories
സ്വത്ത് തർക്കം; സഹോദരനെ വധിക്കാൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ

Jul 17, 2025 10:49 AM

സ്വത്ത് തർക്കം; സഹോദരനെ വധിക്കാൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ

മലപ്പുറം സ്വത്ത്‌ തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ...

Read More >>
തലശ്ശേരിയിൽ മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

Jul 17, 2025 10:47 AM

തലശ്ശേരിയിൽ മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

ഹോട്ടലിൽ മുറിയെടുത്ത രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ്...

Read More >>
കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി; സർവീസിനു വന്ന നിരവധി വാഹനങ്ങൾ വെള്ളത്തിൽ

Jul 17, 2025 10:18 AM

കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി; സർവീസിനു വന്ന നിരവധി വാഹനങ്ങൾ വെള്ളത്തിൽ

കോഴിക്കോട് ജില്ലയിൽ കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം...

Read More >>
കോഴിക്കോട് ജില്ലയിൽ കനത്ത മഴ; കടന്ത്രപ്പുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ 16 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

Jul 17, 2025 10:00 AM

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; കടന്ത്രപ്പുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ 16 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

കടന്ത്രപ്പുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ 16 കുടുംബങ്ങളെ ക്യാമ്പിലേക്ക്...

Read More >>
ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് പറഞ്ഞു, വിവരം മന്ത്രി കെ രാജനെ അറിയിച്ചു; ജില്ലാ കളക്ടറുടെ മൊഴി

Jul 17, 2025 09:11 AM

ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് പറഞ്ഞു, വിവരം മന്ത്രി കെ രാജനെ അറിയിച്ചു; ജില്ലാ കളക്ടറുടെ മൊഴി

തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി കുറ്റപത്രത്തിൽ കളക്ടർ അരുൺ കെ വിജയൻ്റെ...

Read More >>
Top Stories

Entertainment News

//Truevisionall