കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
Jul 17, 2025 10:45 AM | By Athira V

മലപ്പുറം: (www.truevisionnews.com ) മലപ്പുറം കൊണ്ടോട്ടിയിൽ വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് പോക്‌സോ കേസെടുത്തത്.

2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അന്ന് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തായത്. കൊണ്ടോട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയില്‍ ആഷിക്ക് , ആറാം നമ്പര്‍ ഉന്നതിയിലെ ജയരാജന്‍ എന്നിവരാണ് അറസ്റ്റിലായത്.

13ാം തിയതിയാണ് കേസിനാസ്പമായ സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ ആഷിക് തട്ടിക്കൊണ്ടുപോയി. ശേഷം രണ്ടാം പ്രതിയായ ജയരാജിന്റെ സ്ഥാപനത്തിലെത്തി മദ്യം നല്‍കി. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. മദ്യം കഴിക്കാന്‍ വിസമ്മതിച്ച കുട്ടിയെ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്.

സംഭവശേഷം സ്‌കൂളിലെത്തിയ കുട്ടിയില്‍നിന്ന് അധ്യാപകരാണ് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ പോക്‌സോ, ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ ചുമത്തി.

Sexual assault on third grade student; POCSO case filed against retired headmaster

Next TV

Related Stories
അബോർഷൻ ചെയ്യാത്തതിൽ  ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

Jul 18, 2025 06:31 PM

അബോർഷൻ ചെയ്യാത്തതിൽ ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു...

Read More >>
മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

Jul 18, 2025 05:43 PM

മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

ആഗ്രയിൽ മരുമകളുമായി പ്രണയത്തിലായ അച്ഛൻ ഇളയ മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ...

Read More >>
ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

Jul 18, 2025 04:48 PM

ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ...

Read More >>
ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

Jul 18, 2025 03:14 PM

ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

Jul 18, 2025 01:22 PM

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച...

Read More >>
Top Stories

//Truevisionall