'കൈ'പ്പിടിയില്‍ നിലമ്പൂര്‍; ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 10,000 കടന്നു, ഇടറി സ്വരാജ്

'കൈ'പ്പിടിയില്‍ നിലമ്പൂര്‍; ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 10,000 കടന്നു, ഇടറി സ്വരാജ്
Jun 23, 2025 11:28 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോമിക്കുമ്പോള്‍ യു.ഡി.എഫ് വിജയത്തിലേക്ക് നീങ്ങുന്നു. എഫ് ലീഡ് 10,000 കടന്നു. 12 റൗണ്ട് വോട്ടെണ്ണല്‍ അവസാനിപ്പിച്ചപ്പോള്‍ തന്നെ വിജയമുറപ്പിച്ച ലീഡ് നിലയിലേക്ക് യുഡിഎഫ് എത്തി. ഇതോടെ നിലമ്പൂരിന്റെ തെരുവുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആനന്ദനൃത്തമാടി. ആദ്യ 12 റൗണ്ട് വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി എം.സ്വരാജിന് മുന്നേറാനായത്. ബാക്കി 11 റൗണ്ടുകളിലും യുഡിഎഫിന്റെയും ഷൗക്കത്തിന്റെയും കുതിപ്പാണ് കണ്ടത്‌.

അതേസമയം യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മൂത്തേടം വഴിക്കടവ് പഞ്ചായത്തുകളില്‍ അന്‍വര്‍ നടത്തിയ മുന്നേറ്റം ഷൗക്കത്തിന്റെ കുതിപ്പിന് നേരിയ തടസ്സം സൃഷ്ടിച്ചു. 12 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 7587 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷൗക്കത്തിനുള്ളത്. ഇനി ഒമ്പത് റൗണ്ടുകള്‍കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഒമ്പതാം റൗണ്ടിലാണ് സ്വരാജ് ലീഡ് നേടിയത്. 207 വോട്ടിന്റെ ലീഡാണ് നേടിയത്. എന്നാല്‍ സ്വരാജിന്റെ സ്വന്തം നാടായ പോത്തുക്കല്ലില്‍ യുഡിഎഫ് 630 വോട്ടിന്റെ ലീഡ് നേടുകയും ചെയ്തു.

വോട്ടെണ്ണലിന്റെ പകുതി പൂര്‍ത്തിയായപ്പോള്‍തന്നെ അന്‍വറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് വിലയിരുത്തലാണ് ഉണ്ടായത്. ഒമ്പത് റൗണ്ട് പൂര്‍ത്താക്കിയപ്പോള്‍ തന്നെ അന്‍വര്‍ പതിനായിരം വോട്ടുകള്‍ നേടിയിരുന്നു. ഓരോ ഘട്ടത്തിലും പത്ത് ശതമാനം വോട്ടോളം അന്‍വര്‍ പിടിക്കുന്നുണ്ട്. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റുമോ എന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉന്നയിച്ചത്. തന്റെ സാന്നിധ്യം യുഡിഎഫിനെ സഹായിച്ചുവെന്ന് അവകാശപ്പെട്ട് വോട്ടെണ്ണലിനിടയില്‍ തന്നെ അന്‍വറും രംഗത്തെത്തിയിട്ടുണ്ട്.


nilambur bypoll results

Next TV

Related Stories
നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

Jun 24, 2025 05:59 AM

നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം...

Read More >>
Top Stories










//Truevisionall