( www.truevisionnews.com ) മുന്‍ പങ്കാളിക്ക് സുഹൃത്തുമായി അവിഹിത ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്‍റെ കൂടുതല്‍ ക്രൂരത പുറത്ത്. ഡല്‍ഹിയിലെ മജ്നു കാ ടില്ലയിലാണ് ക്രൂരകൃത്യം നടന്നത്. പ്രതി ഉത്തരാഖണ്ഡ് സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സൊനാലെന്ന തന്‍റെ മുന്‍ പങ്കാളിയെ കൊല്ലുന്നതിനായെത്തിയ നിഖില്‍, സൊനാലിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും വകവരുത്തിയിരുന്നു.
സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് രണ്ട് കൊലപാതകങ്ങളും പ്രതി നടത്തിയതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സൊനാലിന്‍റെ സുഹൃത്തുക്കളായ രശ്മിയും ഭര്‍ത്താവ് ദുര്‍ഗേഷും മൂത്തമകളെ സ്കൂളില്‍ നിന്നും വിളിക്കുന്നതിനായി പോയി. ആറുമാസം പ്രായമുള്ള ഇളയ മകളെ സൊനാലിനെ ഏല്‍പ്പിച്ച ശേഷമാണ് ഇവര്‍ പോയത്. ഈ സമയം മനസിലാക്കി വീട്ടില്‍ കടന്ന നിഖില്‍, സൊനാലുമായി വാക്കേറ്റമുണ്ടാക്കി. തര്‍ക്കം മൂത്തതോടെ കയ്യില്‍ കരുതിയ ബ്ലേഡിന് സൊനാലിന്‍റെ കഴുത്തറുത്തു.
.gif)

ജീവന്‍ നഷ്ടമായതെന്ന് ഉറപ്പുവരുത്തിയതിന് പിന്നാലെ കുഞ്ഞിന് നേരെ തിരിഞ്ഞു. കുഞ്ഞ് കരഞ്ഞു തുടങ്ങിയതോടെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ വായ ടേപ്പ് കൊണ്ട് ഒട്ടിച്ചു. പിന്നീട് കഴുത്തറുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ടുപേരും മരിച്ചുവെന്ന് കണ്ടതോടെ നിഖില്‍ വീട്ടില്‍ നിന്നിറങ്ങി ഓടി രക്ഷപെട്ടു.
രക്ഷപെടാനുള്ള വെപ്രാളത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ രശ്മിയുടെ വീട്ടിലിട്ട് പോയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. എന്നാല്‍ പൊലീസ് പിന്നാലെ വരാതിരിക്കുന്നതിനായി മനപൂര്‍വം പ്രതി ഫോണ്‍ ഒഴിവാക്കിയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥിരീകരിച്ചു.
രശ്മിയും ദുര്‍ഗേഷും മൂത്തമകളുമായി തിരികെ എത്തിയപ്പോഴാണ് വീടിനകം രക്തക്കളമായി കിടക്കുന്നതും സൊനാലും പിഞ്ചു മകളും ശിരസറ്റ് കിടക്കുന്നതും കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ക്രൂരകൊലപാതകത്തിന് ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ നിഖില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു.
man kills ex partner baby after taping infants mouth
