നിലമ്പൂർ കൈപിടിക്കുന്നു; യുഡിഎഫ് വിജയതേരിൽ ഷൗക്കത്ത്, 653 ലീഡ് പിടിച്ച് ആര്യാടൻ‌

നിലമ്പൂർ കൈപിടിക്കുന്നു; യുഡിഎഫ് വിജയതേരിൽ ഷൗക്കത്ത്, 653 ലീഡ് പിടിച്ച് ആര്യാടൻ‌
Jun 23, 2025 08:28 AM | By Athira V

മലപ്പുറം : (truevisionnews.com) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 653 വോട്ടുകൾക്ക് മുന്നിലാണ്. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.

തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും ന​ഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പത്ത് മാസത്തേക്ക് ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പായിട്ട് ഇതിനെ ആരും കാണുന്നില്ല. കേരളം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി നിലമ്പൂരുകാർ വോട്ട് ചെയ്തെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷ ഭരണത്തിന്റെ ​ദുർ​ഗതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ജനങ്ങൾക്ക് വേണ്ടിയും നിലമ്പൂരുകാർ വോട്ടുചെയ്യുമെന്ന പ്രതീക്ഷയാണ് അവർക്കൊക്കെയുള്ളത്. അതിന്റെ ഫല പ്രഖ്യാപനത്തിനായി എല്ലാവരും

Nilambur byelection UDF Aryadanshoukath leading

Next TV

Related Stories
നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

Jun 24, 2025 05:59 AM

നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം...

Read More >>
Top Stories










//Truevisionall