ചൊറിച്ചിലൊക്കെ ഉണ്ടോ ...?; മഴക്കാലത്ത് പെൺകുട്ടികളുടെ സ്വകാര്യ ഭാഗം വൃത്തിയായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ചൊറിച്ചിലൊക്കെ ഉണ്ടോ ...?; മഴക്കാലത്ത് പെൺകുട്ടികളുടെ  സ്വകാര്യ ഭാഗം  വൃത്തിയായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Jun 14, 2025 05:01 PM | By Susmitha Surendran

(truevisionnews.com) ഒട്ടുമിക്ക സ്ത്രീകൾക്കും സ്വകാര്യ ഭാഗത്ത് ഫംഗസും അണുബാധയുമൊക്കെ സ്ഥിരമായി ഉണ്ടാകാറുണ്ട്. കൃത്യമായ പരിചരണം ഉറപ്പ് വരുത്തിയില്ലെങ്കിൽ ഇത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മഴക്കാലത്ത് ഈർപ്പവും അതുപോലെ മറ്റ് പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതൊക്കെ ശ്രദ്ധിച്ച് കൃത്യമായി സംരക്ഷണം സ്വകാര്യഭാഗത്തിന് നൽകാൻ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

സോപ്പ് ഉപോഗിക്കരുത്

പിഎച്ച് ബാലൻസ് എന്നാൽ ശരീരത്തിന് ചർമ്മത്തിൽ 5.5 പിഎച്ച് ആയിരിക്കണം. സ്വകാര്യ ഭാ​ഗത്തെ പിഎച്ച് നില 3.8 നും 4.5 നും ഇടയിലാണ്. അതിനാൽ ബാത്ത് സോപ്പ് ഉപയോഗിക്കുന്നത് യോനിയിലെ പിഎച്ച് നില മാറ്റുകയും സൂക്ഷ്മമായ ബാക്ടീരിയ ബാലൻസ് മാറ്റുകയും ചെയ്യുന്നു. യോനി വൃത്തിയാക്കൽ ദ്രാവകങ്ങൾ ഉപയോഗിക്കാം. സോപ്പുകളും ഷവർ ജെല്ലുകളും ഒരു കാരണവശാലും ഉപയോ​ഗിക്കരുത്.

കോട്ടൺ അടിവസ്ത്രങ്ങൾ

എല്ലാ സീസണുകളിലും അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് കൂടുതൽ അനുയോജ്യം. അടിവസ്ത്രങ്ങൾക്കായി നൈലോൺ, സിൽക്ക് മുതലായവ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം. ഇത് ഈർപ്പം നിലനിർത്തുന്നു. ചൂട് നിലനിർത്തുകയും ചെയ്യുന്നു. ഇത് സ്വകാര്യഭാഗത്തെ പ്രകോപിപ്പിക്കലിനും അണുബാധയ്ക്കും കാരണമാകും. അതേസമയം, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിലേക്ക് വായു സഞ്ചാരം അനുവദിക്കുന്നു. സ്വകാര്യഭാഗം വരണ്ടതും സുഖകരവുമാക്കി വയ്ക്കാനും ഇത് ഏറെ നല്ലതാണ്.

നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കരുത്

മഴയത്ത് നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ഉപയോഗിക്കരുത്. നനഞ്ഞ വസ്ത്രങ്ങൾ ശരീരത്തിൽ പറ്റിപ്പിടിച്ച് ഈർപ്പം വർദ്ധിപ്പിക്കുന്നു. ഇത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു. നനഞ്ഞ വസ്ത്രത്തിൽ കൂടുതൽ നേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സ്വകാര്യഭാഗം എപ്പോഴും വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുന്നതാണ് നല്ലത്.




keep girls' private parts clean during rainy season

Next TV

Related Stories
മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

Jul 15, 2025 05:54 PM

മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാതിരുന്നാൽ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ...

Read More >>
ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

Jul 14, 2025 11:19 PM

ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും...

Read More >>
നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

Jul 13, 2025 01:18 PM

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന്...

Read More >>
Top Stories










Entertainment News





//Truevisionall