ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു
Jun 8, 2025 05:43 PM | By Vishnu K

(truevisionnews.com) ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ അഞ്ചിനാണ് താരത്തിന് രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. നിലവിൽ താരം ചികിത്സയിൽ കഴിയുകയാണെന്നും സാന്റോസ് ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു.രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നെയ്മർ വ്യാഴാഴ്ച മുതൽ പരിശീലനത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് നെയ്മറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. താരത്തിന് കഴിഞ്ഞ 2021മെയിൽ കൊവിഡ് ബാധിച്ചിരുന്നു. ഏറെനാൾ പരിക്കുകാരണം താരം മാറി നിൽക്കുകയായിരുന്നു. നിലവിലെ കൊവിഡ് ബാധയും തിരിച്ചടിയായിരിക്കുകയാണ്. ഏപ്രിലിൽ സാന്റോസിനായി കളക്കുന്നതിനിടയിലാണ് നെയ്മറിന് പരിക്കേൽക്കുന്നത്. ഒരു മാസത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് വീണ്ടും പരിക്ക് പറ്റുന്നത്.

ബ്രസീൽ പരിശീലകനായി എത്തിയ കാർലോ ആൻസെലോട്ടി ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. താരം 2023 ഒക്‌ടോബറിലാണ്‌ അവസാനമായി ദേശീയ കുപ്പായമിട്ടത്‌. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ്‌ ഒരുവർഷത്തോളം പുറത്തിരുന്നു.

Brazilian superstar Neymar Jr. positive COVID-19

Next TV

Related Stories
കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കെസിഎ

Jul 14, 2025 04:32 PM

കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കെസിഎ

കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ...

Read More >>
ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

Jul 10, 2025 02:15 PM

ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ...

Read More >>
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories










Entertainment News





//Truevisionall