(truevisionnews.com) എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒന്നാണ് കല്ലുമ്മക്കായ പൊരിച്ചത് .വൈകീട്ട് കട്ടൻ കുടിക്കുമ്പോൾ ഒപ്പം കല്ലുമ്മക്കായ പൊരിച്ചതും കൂടി ഉണ്ടെങ്കിൽ ഉഷാറായി , നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം കല്ലുമ്മക്കായ പൊരിച്ചത് എളുപ്പത്തിൽ ..
ചേരുവകൾ
.gif)
കല്ലുമ്മക്കായ
പച്ചരി
പുഴുങ്ങലരി
ഉള്ളി
ചെറിയ ഉള്ളി
പെരുംജീരകം
നാളികേരം
ചെറിയ ജീരകം
അരിപ്പൊടി
ഉപ്പ് -ആവശ്യത്തിന്
കാശ്മീരി ചിലി പൌഡർ
മഞ്ഞൾപ്പൊടി
ഗരം മസാല
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം അരി 5,6 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് ഉള്ളിയും ജീരകവും നാളികേരവും എല്ലാം ഇട്ടു കുറച്ചു കുറച്ചായി അരച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റി കൈ കൊണ്ട് നന്നായി യോജിപ്പിച്ചെടുത്തു. കുറച്ചു കുറച്ചായി അരിപ്പൊടി ചേർത്ത് ടൈറ്റാക്കി എടുക്കണം. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി കുഴച്ചെടുത്തു സോഫ്റ്റാക്കി എടുക്കുക.
കഴുകി വൃത്തിയാക്കിയ ഓരോ കല്ലുമ്മക്കായയുടെ ഉള്ളിലും ഈ ഒരു അരിയുടെ കൂട്ട് ഇട്ട് ഫിൽ ചെയ്തു കൊടുക്കുക. ശേഷം 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തോട് കളഞ്ഞു അതിലേക്ക് മസാല ചേർത്തു പിടിപ്പിക്കണം. അതിനായി വലിയ ബൗളിലേക്കു കാശ്മീരി ചില്ലി പൗഡറും മഞ്ഞൾ പ്പൊടിയും ഉപ്പും ഗരം മസാലയും കറിവേപ്പിലയും കുറച്ചു വെള്ളവും ഒഴിച്ച് മസാല ഉണ്ടാക്കി അതിലേക്ക് ഓരോ കല്ലുമ്മക്കായയും മുക്കി നല്ല ചൂടുള്ള വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ കല്ലുമ്മക്കായ നിറച്ചു പൊരിച്ചത് റെഡി.
Kallummakaya porichath racipe
