Featured

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Sports |
Jun 6, 2025 09:48 PM

തിരുവനന്തപുരം: (truevisionnews.com) ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. 

ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകള്‍ക്കുകൂടി വിരാമമായി.

ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് - കായികമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം മെസ്സിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.



Argentine football team arriving Kerala.

Next TV

Top Stories










Entertainment News