ആരും കഴിച്ചുപോകും ഈ ഉപ്പേരി..! ചൂടൻ കഞ്ഞിക്കൊപ്പം വിളമ്പാൻ മുതിര ഉപ്പേരി തയാറാക്കാം

ആരും കഴിച്ചുപോകും ഈ ഉപ്പേരി..! ചൂടൻ കഞ്ഞിക്കൊപ്പം വിളമ്പാൻ മുതിര ഉപ്പേരി തയാറാക്കാം
Jun 4, 2025 08:17 PM | By Jain Rosviya

(truevisionnews.com) നിരവധി ആരോഗ്യഗുണങ്ങളുള്ള ധന്യമാണ് മുതിര. രക്തക്കുറവിനും കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്കും മുതിര നല്ലതാണ്. നല്ല ചൂടൻ ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും മുതിര ഉപ്പേരി കഴിച്ചു നോക്കിയാലോ? മുതിര കഴിക്കാത്ത ആരും കഴിച്ചുപോകും ഈ ഉപ്പേരി.

മുതിര 1.5 കപ്പ്

തേങ്ങ ചിരകിയത് - 1/2

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

മുളകുപൊടി - 1/2 ടീസ്പൂൺ

വെളുത്തുള്ളി -3 എണ്ണം, ചെറുതായി അരിഞ്ഞത്

കറിവേപ്പില - 3 തണ്ട്

ഉപ്പ് - ആവശ്യത്തിന്

കടുക്

ഉണക്ക മുളക് -2 എണ്ണം

വെളിച്ചെണ്ണ - 1 ടീസ്പൂൺ


തയാറാക്കും വിധം

മുതിര നന്നായി കഴുകിയ ശേഷം ഒരു പാനിൽ ഇട്ട് ഇടത്തരം ചൂടിൽ വറുത്തെടുക്കുക. ശേഷം രു പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് 5 - 6 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. വെള്ളം വറ്റിയ ശേഷം മാറ്റി വെയ്ക്കുക.

തേങ്ങ ചിരകിയത്, വെളുത്തുള്ളി , മഞ്ഞൾപ്പൊടി, മുളകുപൊടി നന്നായി ചതച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി . കടുക് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ഉണക്ക മുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച മുതിരയും ചതച്ചെടുത്ത ചേരുവയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറു തീയിൽ വഴറ്റിയെടുക്കുക.

നല്ല ചൂടൻ കഞ്ഞിക്കൊപ്പം വിളമ്പാൻ ഉഗ്രൻ മുതിര ഉപ്പേരി തയാർ


muthira upperi recipe

Next TV

Related Stories
Top Stories