കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കണ്ണൂരിൽ സ്വകാര്യ  ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
Jun 3, 2025 11:55 AM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ദേശീയ പാത കുപ്പം റോഡ് തുറക്കാത്തതിനാലാണ് പ്രതിഷേധം. കനത്ത മഴയായതിനാൽ ഏറെ ദിവസങ്ങളായി കുപ്പം ദേശീയ പാത അടച്ചിട്ടിരുന്നു. പയ്യന്നൂരിലേക്കുള്ള മെയിൻ റോഡ് ആയ കുപ്പം അടച്ചിടുക വഴി ഹെവി വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു.

ഇന്ന് രാവിലെ ബസുകൾ ഓടിയിരുന്നുവെങ്കിലും 7.45 നാണ് സർവീസ് നിർത്തിവെച്ചത്.ബസ് ജീവനക്കാരുടെ സംഘടനകളുടെയോ ഉടമകളുടെയോ നിർദ്ദേശമൊന്നുമില്ലാതെയാണ് സമരം ആരംഭിച്ചത്. കുപ്പം ഭാഗത്തെ ദേശീയപാത വഴി രാവിലെ കുറച്ച് വാഹനങ്ങൾ കടത്തിവിട്ടിരുന്നുവങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു.ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് പണിമുടക്ക് തുടരുന്നത്.

മിന്നൽ പണിമുടക്കിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ടെങ്കിലും പോലീസും ഇടപെടൽ നടത്തിയിട്ടില്ല. സമയക്രമം പാലിക്കാൻ സാധിക്കുന്നില്ലെന്നും കൂടുതൽ കിലോമീറ്ററുകൾ ഓടേണ്ടി വരുന്നുണ്ടെന്നുമാണ് സമരം ചെയ്യുന്ന ജീവനക്കാർ പറയുന്നത്. വാട്‌സ്ആപ്പ് വഴിയുള്ള ആഹ്വാനപ്രകാരമാണ് മിന്നൽ സമരം ആരംഭിച്ചതെന്നാണ് വിവരം.

കുപ്പം ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആഴ്ച്ചകളായി ഏഴോം വഴിയാണ് പയ്യന്നൂർ ഭാഗത്തേക്ക് ബസുകൾ ഓടുന്നത്. അധികൃതരുടെ മെല്ലെ പോക്ക് നടപടിയാണ് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനു പ്രധാന കാരണം

Private bus employees go strike Kannur.

Next TV

Related Stories
സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

Jun 4, 2025 10:43 PM

സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം...

Read More >>
'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' -  കെ സുധാകരന്‍

Jun 4, 2025 10:00 PM

'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' - കെ സുധാകരന്‍

പി വി അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....

Read More >>
കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 4, 2025 09:32 PM

കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്...

Read More >>
Top Stories










Entertainment News