മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

 മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം  വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ
Jun 5, 2025 10:58 AM | By Susmitha Surendran

തലയോലപ്പറമ്പ് : (truevisionnews.com) ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്കിയ ശേഷം വീട്ടിലെത്തി കഴിഞ്ഞ ജനുവരി മുതൽ നിരവധി തവണ ഇയാൾ പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷമാണ് പ്രതി വീട്ടിലെത്തിയിരുന്നത്. മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി ലഭിക്കാത്തതിനാൽ പൊലീസിന് നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.

പീഡന വിവരം പുറത്ത് പറയുമെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക പീഡനം തുടരുകയുമായിരുന്നു. നിരന്തര പീഡനത്തെയും ഭീഷണിയെയും തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

woman from Talayolaparamb raped promise marriage.

Next TV

Related Stories
 കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌;  സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

Jun 6, 2025 09:05 PM

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍...

Read More >>
കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:36 PM

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു...

Read More >>
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

Jun 6, 2025 01:00 PM

'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി...

Read More >>
Top Stories