പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; ‘മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കും’ - വി.ശിവൻകുട്ടി

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; ‘മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കും’ -  വി.ശിവൻകുട്ടി
Jun 5, 2025 10:53 AM | By Susmitha Surendran

(truevisionnews.com) പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്കൂൾ മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹെഡ് മാസ്റ്റർ സംഭവത്തിൽ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്. മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം നായര്‍ അതിഥിയായി പങ്കെടുത്തത്. പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ സംഘാടകര്‍ മാപ്പ് ചോദിച്ച് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ലോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സംഘാടകര്‍ കത്തയച്ചു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ കത്തില്‍ വ്യക്തമാക്കുന്നു.

POCSO case accused entrance ceremony management does not take action government will take action VSivankutty

Next TV

Related Stories
 കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌;  സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

Jun 6, 2025 09:05 PM

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍...

Read More >>
കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:36 PM

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു...

Read More >>
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

Jun 6, 2025 01:00 PM

'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി...

Read More >>
Top Stories