ഫോൺകോളും നഗ്നചിത്രവും, ഭാര്യയുടെ രഹസ്യബന്ധം പുറത്തായി; ഭർത്താവിനെ കട്ടിള തലയിലിട്ട് കൊലപ്പെടുത്തി യുവതിയും കാമുകനും

ഫോൺകോളും നഗ്നചിത്രവും, ഭാര്യയുടെ രഹസ്യബന്ധം പുറത്തായി; ഭർത്താവിനെ കട്ടിള തലയിലിട്ട് കൊലപ്പെടുത്തി യുവതിയും കാമുകനും
May 20, 2025 10:12 PM | By VIPIN P V

ലഖ്‌നൗ: ( www.truevisionnews.com ) ഭര്‍ത്താവിനെ വാതിലിന്റെ കട്ടിളകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ബന്ധുവായ യുവാവും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ലക്ഷ്മണ്‍ഖേദ സ്വദേശി ധര്‍മേന്ദ്ര പാസിയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ റീന, റീനയുടെ അനന്തരവനായ സതീഷ് എന്നിവരെ പോലീസ് പിടികൂടിയത്. മെയ് പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

റീനയും അനന്തരവനായ സതീഷും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നതായും ഇത് ഭര്‍ത്താവ് അറിഞ്ഞതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു. മെയ് പത്താംതീയതിയാണ് ധര്‍മേന്ദ്രയെ വീടിന് പുറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാകാമെന്നായിരുന്നു ആദ്യനിഗമനം. ഇതുസംബന്ധിച്ച് സംശയിക്കുന്ന മൂന്നുപേരുടെ വിവരങ്ങള്‍ ഭാര്യ റീന പോലീസിനോട് പറയുകയുംചെയ്തു. അതിനിടെ, കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് ധര്‍മേന്ദ്ര ചിലരുമായി വഴക്കിട്ടിരുന്നതായും വിവരം ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യത്തിന് പിന്നില്‍ ഇവരാണെന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല.

ഇതിനിടെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ധര്‍മേന്ദ്രയുടെ ഭാര്യ റീനയും ബന്ധുവായ സതീഷും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന വിവരം ലഭിച്ചു. മാത്രമല്ല, ധര്‍മേന്ദ്രയുടെ വീട്ടിനകത്തും കുളിമുറിയിലും രക്തക്കറ കണ്ടെത്തിയതും സംശയത്തിനിടയാക്കി. മൃതദേഹം കണ്ടെത്തിയത് വീടിന് പുറത്തും രക്തക്കറ കണ്ടത് വീടിനകത്തുമായതാണ് സംശയത്തിന് കാരണമായത്.

റീനയുടെയും സതീഷിന്റെയും ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിച്ചതോടെ പോലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഇരുവരും ദിവസവും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നതായും നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഇതിനുപിന്നാലെ റീനയെ വിശദമായി ചോദ്യംചെയ്തതോടെ സതീഷുമായുള്ള ബന്ധം സമ്മതിച്ചു. ഇരുവരും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി. ഇതോടെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സതീഷുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതും ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റീനയുടെ മൊഴി. മെയ് പത്താം തീയതി റീന ആദ്യം ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കിയിരുന്നു.

ഭര്‍ത്താവ് മയങ്ങിയതോടെ വീട്ടിലുണ്ടായിരുന്ന കട്ടിള തലയിലിട്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. വീടിനുള്ളില്‍വെച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം വീടിന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. ധര്‍മേന്ദ്രയുടെ കേള്‍വിക്കുറവുള്ള 70-കാരിയായ അമ്മ മാത്രമേ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും പോലീസ് പറഞ്ഞു.

കൃത്യം നടത്തിയശേഷം വീട്ടിനുള്ളിലെ രക്തക്കറ തുടച്ച് വൃത്തിയാക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയതായും ഇത് നിര്‍ണായക തെളിവായെന്നും പോലീസ് പറഞ്ഞു.

Phone call and nude photo wife secret affair exposed Woman and lover kill husband by hitting him head with bed

Next TV

Related Stories
കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

May 20, 2025 07:42 PM

കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂർ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന...

Read More >>
Top Stories