കൊച്ചി: ( www.truevisionnews.com ) സ്വന്തം മകളെ അങ്കണവാടിയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി അമ്മ ചാലക്കുടിപ്പുഴയില്‍ എറിഞ്ഞ വാര്‍ത്ത കേട്ട ഞെട്ടലിലാണ് കേരളം. എറണാകുളം തിരുവാങ്കുളത്തെ മൂന്നുവയസ്സുകാരി കല്യാണിയെയാണ് അമ്മ സന്ധ്യ പുഴയിലെറിഞ്ഞുകൊന്നത്. സംഭവത്തില്‍ സന്ധ്യക്കെതിരേ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

അതിനിടെ, കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പാട്ടുപാടുന്ന കല്യാണിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ടൊവിനോ തോമസ് നായകനായ എആര്‍എം സിനിമയിലെ വൈക്കം വിജയലക്ഷ്മി പാടിയ 'അങ്ങു വാനക്കോണില് മിന്നിനിന്നൊരമ്പിളി' എന്ന പാട്ട് പാടുന്നതാണ് ഇപ്പോൾ നോവായി മാറിയിരിക്കുന്നത്. അങ്കണവാടിയിലെ കൂട്ടുകാര്‍ക്കൊപ്പമാണ് കല്യാണി പാട്ടുപാടുന്നത്.
കല്യാണിയെ എപ്പോഴും ചിരിച്ചേ കാണാറുണ്ടായിരുന്നുള്ളൂ എന്ന് തിരുവാണിയൂരിലെ അങ്കണവാടി ടീച്ചര്‍ ഓര്‍ത്തു. ഇന്നലെയും പതിവുപോലെ രാവിലെ അങ്കണവാടിയിലെത്തിയതായിരുന്നു കല്യാണി. അമ്മയാണ് കൊണ്ടുവിട്ടിരുന്നത്. അങ്കണവാടിയില്‍ വന്നാൽ ഉത്സാഹത്തോടെ ഇരിക്കുന്ന കുട്ടിയാണ് കല്യാണിയെന്നും ടീച്ചര്‍ പറഞ്ഞു. കളറിങ് ചെയ്യുന്നതിലും മിടുക്കിയായിരുന്നു. അമ്മ വരുമ്പോള്‍ കുഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ടീച്ചര്‍ വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം. കല്യാണിയില്ലാതെ അമ്മ സന്ധ്യ വീട്ടിലെത്തിയതോടെ കാര്യം തിരക്കിയപ്പോഴാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ വിവരമറിയുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20-ഓടെ മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
kalyani murder aluva childs joyful singing captured
