തൃശൂര്‍: ( www.truevisionnews.com) ഭാര്യക്ക് പിറന്നാള്‍ സമ്മാനം വേടിക്കാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ നിന്നും മൂന്നരപവന്‌റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയില്‍. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് പിടിയിലായത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് പിടികൂടിയത്.

മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് മുന്‍പില്‍ ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ നിരത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം മൂന്ന് പവന്‌റെ മാല കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ്, തൊടുപുഴയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ അജാസുദ്ധീനിന്റെ നേതൃത്വത്തിൽ എസ് സിപിഒമരായ മനീഷ് കെപി, സുധീർ കെ, അജേഷ് സി, സുജീഷ് വി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
gold necklace wife birthday gift husband stole necklace jeweler arrested
