എറണാകുളം : ( www.truevisionnews.com ) എറണാകുളം തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ മരിച്ച നിലയിൽ. പ്രകാശൻ (59) വയസ്സ് ആത്മഹത്യ ചെയ്തത്. പ്രകാശനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊള്ളലേറ്റ പ്രകാശിന്റെ മകൻ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീടിന് തീയിട്ട ശേഷം പ്രകാശനെ വീടിന് പിന്നിൽ തൂങ്ങിമരച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തോളമായി വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രകാശൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Man hangs himself after setting house fire son undergoing treatment for burns
