ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

 ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
May 17, 2025 10:36 PM | By Jain Rosviya

കൊച്ചി: (truevisionnews.com) കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് എസ് പി ശശിധരൻ പറഞ്ഞു. പരാതികളിൽ പരിശോധന നടത്തി വരികയാണെന്നും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും എസ്പി വ്യക്തമാക്കി.

ഇഡി കേസൊതുക്കാൻ പണം ആവശ്യപ്പെട്ട കേസിൽ ഇഡി ഉദ്യോഗസ്ഥനടക്കം നാലു പേരെ പ്രതി ചേർത്ത് വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസിൽ ഒന്നാം പ്രതി. കേസുമായി ബന്ധപ്പെട്ട് ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ആർ വാര്യർ എന്നിവരെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.

പണം തട്ടുന്നതിന് ഇടനിലക്കാർക്ക് വിവരങ്ങൾ കൈമാറുന്നത് ശേഖറാണെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന വിവരം. കേസിലെ മൂന്നാം പ്രതിയായ മുകേഷും ശേഖറും തമ്മിൽ നിരവധി തവണ പണമിടപാടുകൾ നടത്തിയതിനും ഫോണിൽ ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്.

ഇഡി കേസ് ഒതുക്കാൻ കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരി അനീഷിൽ നിന്ന് പണം ആവശ്യപ്പെട്ട കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ചും കേസുകളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചത്. പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ അടക്കം സമീപിച്ചതായും വിജിലൻസിന് വിവരം ലഭിച്ചു.

More complaints against ED officials for bribery Special Investigation Team formed

Next TV

Related Stories
'മെസ്സിയെ കൊണ്ടുവരാൻ പണം വേണം, ആപ്പ് വഴി ജ്വല്ലറികളിൽ നിന്ന് പണം തട്ടി'; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെജിഎസ്എംഎ

May 17, 2025 03:04 PM

'മെസ്സിയെ കൊണ്ടുവരാൻ പണം വേണം, ആപ്പ് വഴി ജ്വല്ലറികളിൽ നിന്ന് പണം തട്ടി'; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെജിഎസ്എംഎ

മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം...

Read More >>
ഇഡി കേസ് ഒതുക്കാൻ കൈക്കൂലി രണ്ട് കോടി രൂപ ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ

May 16, 2025 08:11 PM

ഇഡി കേസ് ഒതുക്കാൻ കൈക്കൂലി രണ്ട് കോടി രൂപ ആവശ്യപ്പെട്ട രണ്ട് പേർ അറസ്റ്റിൽ

എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കേസ് ഒതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടവർ വിജിലൻസ് പിടിയിൽ....

Read More >>
വീട്ടിലേക്ക് മടങ്ങുംവഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ചു; യുവതി  മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

May 16, 2025 12:02 PM

വീട്ടിലേക്ക് മടങ്ങുംവഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ചു; യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

അങ്കമാലിയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ചു; യുവതി ...

Read More >>
Top Stories