'പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നത് തെറ്റായ വ്യാഖ്യാനം'; ജയശങ്കറിനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

'പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നത് തെറ്റായ വ്യാഖ്യാനം'; ജയശങ്കറിനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം
May 17, 2025 10:58 PM | By Jain Rosviya

( truevisionnews.com)പ്രതിപക്ഷ നേതാവ് രാഹുൽ​ ​ഗാന്ധി വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഉന്നയിച്ച ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശകാര്യമന്ത്രി പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നായിരുന്നു രാഹുൽ​ ​​ഗാന്ധി ആരോപിച്ചിരുന്നത്.

പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ജയ്ശങ്കർ പറഞ്ഞതായി ഓൺലൈനിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് നേരത്തെ നിഷേധിച്ചിരുന്നു. 

ഭീകരവിരുദ്ധ ആക്രമണം നടത്തുന്നതിന് മുമ്പ് അത്തരമൊരു മുൻകൂർ ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജയ്ശങ്കറിന്റെ പ്രസ്താവനകൾ മനഃപൂർവ്വം തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നും പിഐബി സ്ഥിരീകരിച്ചു.

ആക്രമണത്തിൻ്റെ തുടക്കത്തിൽ വിവരം പാകിസ്ഥാനെ അറിയിച്ചെന്ന് വിദേശകാര്യ മന്ത്രി പരസ്യമായി സമ്മതിച്ചുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് കുറ്റകരമാണെന്നും ,ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ചോദിച്ചിരുന്നു. ഇതുകൊണ്ട് വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾനഷ്ടപ്പെട്ടു എന്നും രാഹുൽ ​ഗാന്ധി ചോദിച്ചിരുന്നു. അതേസമയം രാഹുൽ ​ഗാന്ധി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

Ministry External Affairs rejects Rahul Gandhi allegation against Jaishankar

Next TV

Related Stories
‘സര്‍ക്കാര്‍ വിളിച്ചു, ഞാന്‍ പോകും, രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ’; വിദേശപര്യടന വിഷയത്തിൽ ശശി തരൂര്‍

May 17, 2025 05:31 PM

‘സര്‍ക്കാര്‍ വിളിച്ചു, ഞാന്‍ പോകും, രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ’; വിദേശപര്യടന വിഷയത്തിൽ ശശി തരൂര്‍

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഡോ.ശശി...

Read More >>
'സാഹചര്യങ്ങളെ വർഗീയവൽക്കരിക്കുന്നതിൽ നിന്ന് ബിജെപി പിന്മാറണം'; സർവകക്ഷി സംഘത്തിന്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐ എം

May 17, 2025 03:10 PM

'സാഹചര്യങ്ങളെ വർഗീയവൽക്കരിക്കുന്നതിൽ നിന്ന് ബിജെപി പിന്മാറണം'; സർവകക്ഷി സംഘത്തിന്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐ എം

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ടുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നത് രാജ്യ താത്പര്യത്തെ മുൻനിർത്തിയെന്ന്...

Read More >>
കോൺഗ്രസിലെ ഗ്രൂപ്പിസം; പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ യോഗം

May 17, 2025 09:14 AM

കോൺഗ്രസിലെ ഗ്രൂപ്പിസം; പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ യോഗം

പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ...

Read More >>
'കൊന്നുകളയും എന്ന് പറഞ്ഞാൽ കൊല്ലല്ലേയെന്ന് പറയില്ല, സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്' -രാഹുൽ മാങ്കൂട്ടത്തില്‍

May 16, 2025 05:24 PM

'കൊന്നുകളയും എന്ന് പറഞ്ഞാൽ കൊല്ലല്ലേയെന്ന് പറയില്ല, സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്' -രാഹുൽ മാങ്കൂട്ടത്തില്‍

സിപിഐഎം നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍...

Read More >>
Top Stories