കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിലെ കല്ല്യാണ വീട്ടിൽ മോഷണം. വിവാഹത്തിന് പങ്കെടുത്തവർ നൽകുന്ന ക്യാഷ് കവറുകൾ ഇട്ടുവെക്കുന്ന പണമടങ്ങിയ പെട്ടി ഉൾപ്പെടെ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്.

പേരാമ്പ്ര പൈതോത് കോർത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം . കഴിഞ്ഞ ദിവസം നടന്ന മകളുടെ വിവാഹ സൽക്കാരത്തിന് ശേഷമാണ് മോഷണം.
വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌കോഡ് സ്ഥലം പരിശോധിച്ചു. ലക്ഷ കണക്കിന് രൂപ പെട്ടിയിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് വീട്ടുകാർ പറയുന്നു.
വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമിൽ വെച്ച് പൂട്ടിയാതായിരുന്നു . ഇന്നലെ രാത്രിയിൽ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
സ്ഥലം സന്ദർശിച്ച പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ അന്വേഷണം ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, വൈസ് പ്രസിഡണ്ട് വി എം അനൂപ് കുമാർ വാർഡ് മെമ്പർ കെ പി സജീഷ് തുടങ്ങിയവർ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Robbery wedding house Perambra Kozhikode Box containing money stolen investigation underway
