കോഴിക്കോട് കൊടുവള്ളിയിൽ കൈയ്യിൽ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി; 21-കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട് കൊടുവള്ളിയിൽ കൈയ്യിൽ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി; 21-കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി
May 17, 2025 07:14 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്.

പ്രതികള്‍ എത്തിയ KL 65 L 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തർക്കങ്ങളെ തുടർന്നാണ് അജ്മലിന്റെ സഹോദരനായ അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.

armed men break into house twenty one year old kidnapped from kozhikode

Next TV

Related Stories
കോഴിക്കോട് പാലേരിയില്‍ കഞ്ചാവുമായി കോണ്‍ക്രീറ്റ് തൊഴിലാളി പിടിയിൽ

May 17, 2025 11:05 AM

കോഴിക്കോട് പാലേരിയില്‍ കഞ്ചാവുമായി കോണ്‍ക്രീറ്റ് തൊഴിലാളി പിടിയിൽ

കുറ്റ്യാടി പാലേരിയില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി...

Read More >>
കോഴിക്കോട് ബീച്ചിൽ  നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

May 17, 2025 08:15 AM

കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ...

Read More >>
കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

May 16, 2025 09:43 PM

കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ...

Read More >>
Top Stories