ഉത്തര്‍പ്രദേശ് : (truevisionnews.com) ഭര്‍ത്താവ് താടിവടിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റിലെ ഉജ്ജവൽ ഗാർഡനിയില്‍ താമസിക്കുന്ന മുസ്ലീം പുരോഹിതനായ ഷാക്കിർ എന്നയാൾ ഏഴ് മാസം മുമ്പാണ് അർഷി എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ താടി വടിക്കാൻ ഭാര്യ സമ്മർദ്ദം ചെലുത്തിയിരുന്നു.

കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് താൻ ഷാക്കിറിനെ വിവാഹം കഴിച്ചതെന്നും താടി വടിക്കാൻ സമ്മതിച്ചാൽ മാത്രമേ ഷാക്കിറിനൊപ്പം താമസിക്കൂ എന്നും അർഷി പറഞ്ഞിരുന്നു .ഇതേ വിഷയത്തിൽ ദമ്പതികൾ പതിവായി വാക്കുതര്‍ക്കത്തിലുമേര്‍പ്പെട്ടിരുന്നു. എന്നാല്‍ താൻ ഒരിക്കലും താടിവടിക്കില്ലെന്നായിരുന്നു ഷാക്കിറിൻ്റെ മറുപടി. ഇതിനിടെയാണ് യുവതി ഷാക്കിറിൻ്റെ സഹോദരനുമായി ഒളിച്ചോടിയത്.
സംഭവം അറിഞ്ഞ ഷാക്കിര്‍ നാണക്കേട് മറയ്ക്കാൻ സംഭവ വിവരം ആരോടും പറയാതെ ഇരുവരേയും കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അർഷി ഇപ്പോൾ തന്നിൽ നിന്ന് 5 ലക്ഷം രൂപ ആവശ്യപ്പെടുന്നുണ്ടെന്നും ഷാക്കിർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.യുവതിയുടെ കുടുംബത്തെയുെ ഷാക്കിര്‍ ഈ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മകളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതാണെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടില്ലെന്നുമാണ് യുവതിയുടെ കുടുംബം അറിയിച്ചത്.
'ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല, വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ട'- പിണറായി വിജയന്‍
തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം നാടിനാകെയുളള ക്രെഡിറ്റാണെന്നും ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യം തങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും അത് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് ഉചിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത് ക്രെഡിറ്റിനുവേണ്ടിയല്ലെന്നും അത് നാട് മുന്നോട്ടുപോകുന്നതിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോ കപ്പലോടുന്ന അവസ്ഥയിലേക്കെത്തിയല്ലോ. ആ സാക്ഷാത്കരണത്തില്‍ കഴിഞ്ഞ 9 വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു. അതാണ് പ്രധാനം. ആ 9 വര്‍ഷത്തില്‍ 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും ഇപ്പോഴുളള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു.
അത് ക്രെഡിറ്റ് നേടുന്നതിനു വേണ്ടിയല്ല. നമ്മുടെ നാട് മുന്നോട്ടുപോകുന്നതിനു വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നല്ലോ. ആ തര്‍ക്കവിഷയങ്ങള്‍ക്കല്ല പിന്നീട് പ്രാധാന്യം കല്‍പ്പിച്ചത്. കാരണം നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത് എന്നതുകൊണ്ട് അതുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കും. നമ്മള്‍ അതില്‍ തര്‍ക്കിച്ച് സമയം കളയേണ്ടതില്ല'- മുഖ്യമന്ത്രി പറഞ്ഞു.
ശമ്പളം പോരേ .....; കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ
കൊച്ചി: (truevisionnews.com) കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം പിടികൂടിയത്.
അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നൽകണമെങ്കിൽ 5000 രൂപ വെച്ച് 25000 രൂപയാണ് വാങ്ങുന്നതെന്നും എന്നാൽ 15,000 നൽകിയാൽ മതിയെന്നും ഇവർ പറഞ്ഞതായി പരാതികാരൻ അറിയിച്ചു. പിന്നാലെ പരാതികാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വൈറ്റിലയിൽ റോഡരികിൽ കാറിൽ വെച്ച് പണം വാങ്ങുന്നതിനിടയിലാണ് ഇവർ വിജിലൻസ് പിടിയിലാവുന്നത്.
വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ച് അപകടം
തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരം മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നിഗമനം.
കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
UttarPradesh woman marriage husband's brother in law after her husband refused shave her beard.
